രാജ്യത്തെ ജനസംഖ്യ നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നു; പ്രത്യുൽപാദന നിരക്ക് 2.2ൽ നിന്ന് 2.0 ആയി കുറയ്ക്കാൻ കഴിഞ്ഞതായി റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ജനസംഖ്യ നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നു; പ്രത്യുൽപാദന നിരക്ക് 2.2ൽ നിന്ന് 2.0 ആയി കുറയ്‌ക്കാൻ കഴിഞ്ഞതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 01:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിൽ ജനസംഖ്യ നിയന്ത്രണ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നുവെന്ന് റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ആകെ പ്രത്യുൽപാദന നിരക്ക് 2.2ൽ നിന്നും 2.0 ആയി കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ജനസംഖ്യാ നിയന്ത്രണത്തിൽ രാജ്യം മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ പരാമർശം.

ഒരു സ്ത്രീക്കുള്ള ശരാശരി കുട്ടികളുടെ എണ്ണത്തെ കണക്കാക്കിയാണ് രാജ്യത്തെ ആകെ പ്രത്യുൽപാദന നിരക്ക് കണ്ടെത്തുന്നത്. ഇത് പ്രകാരമാണ് നിരക്ക് 2 ശതമാനമായി കുറഞ്ഞുവെന്ന് ദേശീയ കുടുംബാരോഗ്യ സർവേയുടെ അഞ്ചാം റൗണ്ട് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നാലാം റൗണ്ടിൽ ഇത് 2.2 ആയിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും വ്യക്തിഗത കണക്കുകൾ പരിശോധിച്ചാൽ ബിഹാർ, മേഘാലയ, യുപി, ജാർഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് ശതമാനത്തിന് മുകളിൽ പ്രത്യുൽപാദന നിരക്കുള്ളത്.

ഏകദേശം 6.37 ലക്ഷം കുടുംബങ്ങളെ സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കിയാണ് അഞ്ചാം ഘട്ട സർവേ പൂർത്തിയാക്കിയത്. ഇതുപ്രകാരം രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 707 ജില്ലകളെ സാമ്പിൾ ശേഖരണത്തിനായി പരിഗണിച്ചിട്ടുണ്ട്. 2017 മുതലാണ് സർവ്വേ ആരംഭിച്ചത്.

ആധുനിക രീതിയിലുള്ള ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതിൽ എല്ലാ സംസ്ഥാനങ്ങളിലും വർധനവ് രേഖപ്പെടുത്തി. രാജ്യത്ത് മൊത്തത്തിലുള്ള ഗർഭനിരോധന നിരക്ക് 54 ശതമാനത്തിൽ നിന്ന് 67 ശതമാനമായി വർദ്ധിച്ചു. ആശുപത്രികളിലെ പ്രസവനിരക്ക് 79 ശതമാനത്തിൽ നിന്നും 89 ശതമാനമായി ഉയർന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ വളർച്ച മുരടിപ്പ് സംഭവിക്കുന്നതും കുറഞ്ഞിട്ടുണ്ട്. ഇത് 38ൽ നിന്ന് 36 ശതമാനമായി കുറഞ്ഞു.

മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങൾ ലഭിക്കുന്നതിലും വീട്ടുപകരണങ്ങളുടെ ഉപയോഗത്തിലും മികച്ച രീതിയിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാനീകരമല്ലാത്ത പാചക വാതകം ഉപയോഗിക്കുന്നതും രാജ്യത്ത് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ സ്ത്രീകൾ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ ആരംഭിച്ചതിന്റെ നിരക്ക് 53 ശതമാനത്തിൽ നിന്ന് 79 ആയി ഉയർന്നുവെന്നും ദേശീയ കുടുംബാരോഗ്യ സർവ്വേ വ്യക്തമാക്കുന്നു.

 

 

 

Tags: population
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies