കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. സ്ഥാനാർത്ഥി ചർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ ചർച്ചയായ പേരായിരുന്നു രാധാകൃഷ്ണന്റേത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്.
വര്‍ഷങ്ങളായി എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുതിർന്ന നേതാവാണ് എഎന്‍ രാധാകൃഷ്ണന്‍. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പികളില്‍ പാര്‍ട്ടിക്കായി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. മണ്ഡലത്തില്‍ വ്യക്തിപരമായ സ്വാധീനവും ദൗത്യം അദേഹത്തെ തന്നെ ഏല്‍പ്പിക്കാന്‍ കാരണമായി.
കോൺഗ്രസ് സ്ഥാനാർത്ഥി ഉമ തോമസിനേയും എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനേയുമാണ് എ.എൻ രാധാകൃഷ്ണൻ നേരിടുന്നത്. തിരഞ്ഞെടുപ്പിൽ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കുമെന്ന് പാർട്ടി സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ ഇരട്ട നീതിയാണെന്ന വിഷയം ഉയർത്തിയായിരിക്കും ബിജെപി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനോടകം തന്നെ ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
















Comments