ലക്നൗ: പൊതു ഗതാഗതം തടസ്സപ്പെട്ടു റോഡുകളിൽ ഒരു മതപരിപാടിയും അനുവദിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാധനാലയങ്ങളിൽ നിന്നും എടുത്ത് മാറ്റിയ ഉച്ചഭാഷിണികളും മൈക്കുകളും ഇനി തിരികെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശിലെ റോഡുകളിൽ നമാസ് നടത്തുന്ന പതിവ് ഇനി അനുവദിക്കില്ലെന്ന സൂചനയാണ് യോഗിയുടെ വാക്കുകൾ നൽകുന്നത്.
‘പൊതു ഇടങ്ങളിൽ മതപരമായ പരിപാടികൾ ഇനി അനുവദിക്കില്ല. മതപരിപാടികൾ അവരുടെ ആരാധാനാലയങ്ങളുടെ പരിസരത്ത് വേണം നടത്താൻ. റോഡിൽ ഇനി മതപരിപാടികൾ ഒരു കാരണവശാലും അനുവദിക്കുകയില്ല. കൂടാതെ മതപരിപാടികൾ പൊതുജനങ്ങളുടെ ജീവിതത്തിന് തടസ്സമുണ്ടാകുന്ന തരത്തിലാകരുത്’ യോഗി ആദിത്യനാഥ് പറഞ്ഞു.
നൂറി മസ്ജിദിൽ വാങ്ക് വിളിക്കാൻ ലൗഡ് സ്പീക്കർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബദൗൻ പ്രദേശത്ത് ഇർഫാൻ നൽകിയ അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. വാങ്ക് വിളിയ്ക്ക് ലൗഡ് സ്പീക്കർ ഉപയോഗിക്കുക എന്നത് മൗലിക അവകാശമല്ലെന്നായിരുന്നു കോടതിയുടെ വിധി.
Comments