തിരുവനന്തപുരം: കടയുടെ ലിഫ്റ്റിനുള്ളിൽ തലകുടുങ്ങി ജീവനക്കാരൻ മരിച്ചു. അമ്പലമുക്ക് സ്വദേശി സതീഷ് കുമാറാണ് (59) മരിച്ചത്. അമ്പലമുക്കിലെ സാനിറ്ററി ഷോപ്പിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഷോപ്പിലെ ജീവനക്കാരനായിരുന്നു സതീഷ്.
ലിഫ്റ്റിന്റെ വാതിലിനിടയിൽ സതീഷിന്റെ തലയായിരുന്നു കുടുങ്ങിയത്. തുടർന്ന് ഫയർഫോഴ്‌സ് എത്തിയായിരുന്നു സതീഷിനെ പുറത്തെടുത്തത്.
സുരക്ഷയില്ലാത്ത ലിഫ്റ്റിൽ കുടുങ്ങിയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടം നടന്ന കെട്ടിടത്തിന് ഫയർഫോഴ്‌സിന്റെ അനുമതിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ സതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments