തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി. അനിൽകാന്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പി.സി ജോർജിനെതിരായ കേസ്, കൈകാര്യം ചെയ്തതിൽ പോലീസിന് വീഴ്‌ച്ച സംഭവിച്ചെന്ന് യോഗത്തിൽ വിലയിരുത്തി.
ഡി.ജി.പി അനിൽ കാന്ത്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്റലിജൻസ് എ.ഡി.ജി.പി എന്നിവരെയാണ് വിളിപ്പിച്ചത്. രാഷ്‌ട്രീയ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കാൻ ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഈ മാസം 13-ന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
















Comments