ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ മുന്നിൽ. ഇന്ന് നടക്കുന്ന ഫൈനലിൽ ആദ്യ മത്സരം ജയിച്ച് ഇന്ത്യ1-0ന് മുന്നിലെത്തിയിരിക്കുകയാണ്. ലക്ഷ്യസെന്നാണ് രാജ്യത്തിനായി കരുത്തരായ ഇന്തോനേഷ്യൻ താരത്തെ തോൽപ്പിച്ചത്.
ലോക 5-ാം വമ്പർ താരം ആന്റണി ഗിന്റിംഗിനെയാണ് ലക്ഷ്യ സെൻ തകർത്തത്. ആദ്യ ഗെയിം 8-21ന് കൈവിട്ട ശേഷമാണ് ഇന്ത്യൻ താരം 21-17, 21-16ന് ആദ്യ മത്സരം ആധികാരികമായി ജയിച്ചത്. അഞ്ചു മത്സരങ്ങളുടെ ഫൈനലിൽ രണ്ടു മത്സരങ്ങൾ ഡബിൾസാണ്. മറ്റ് സിംഗിൾസിൽ നായകൻ കിംഡംബി ശ്രീകാന്തും മലയാളി താരം എച്ച.എസ്.പ്രണോയിയും ഇറങ്ങും.
സെമിഫൈനലിൽ നിർണ്ണായക മത്സരത്തിൽ പ്രണോയ് നൽകിയ ജയത്തിലാണ് ഡെൻമാർക്കിനെ തകർത്ത് ഇന്ത്യ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്നത്. 15-ാം കിരീടം ലക്ഷ്യമിടുന്ന ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യ കിരീടത്തിനായി പോരാടുന്നത്. 1979ന് ശേഷം ആദ്യമായി സെമിഫൈനലിനപ്പുറം കടക്കുന്നു എന്ന പ്രത്യേകതയാണ് ഇന്ത്യയുടെ താരങ്ങളെ ആവേശത്തിലാക്കുന്നത്.
Comments