കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്തു. പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കുകളുണ്ട്. ഇതിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. കാലിഫോർണിയയിലെ പള്ളിയിലാണ് വെടിവെയ്പ്പുണ്ടായത്.
അമേരിക്കൻ സമയം ഞായറാഴ്ച ഉച്ചയ്‌ക്ക് 1.30-നാണ് വെടിവെയ്പ്പ് റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കാലിഫോർണിയയിലെ പ്രസ്‌ബൈറ്റീരിയൻ പള്ളിയിലാണ് സംഭവമുണ്ടായത്. പള്ളിയിൽ എത്തിയ ഭൂരിഭാഗം പേരും മുതിർന്ന പൗരന്മാരായിരുന്നു. പരിക്കേറ്റവരിൽ കുട്ടികളില്ല.
ആക്രമണത്തിന് പിന്നാലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്നും ആയുധവും കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 30ഓളം പേർ വെടിവെയ്പ്പിന് സാക്ഷിയായിരുന്നു. തായ്‌വാൻ വംശജരാണ് വെടിവെയ്പ്പിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു. കഴിഞ്ഞദിവസം ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ നടന്ന വെടിവെയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.
Comments