എറണാകുളം: പരിസ്ഥിതി സൗഹൃദ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസുമായി തൃക്കാരയിലെ എൻഡിഎ സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ. ഓലയും മുളയും ചണചാക്കും കയറും ഉപയോഗിച്ചാണ് പാലാരിവട്ടത്ത് ഓഫീസ് നിർമ്മിച്ചത്. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിയോടുള്ള എൻഡിഎയുടെ കാഴ്ചപ്പാടാണ് പ്രകൃതി സൗഹൃദ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലൂടെ വ്യക്തമാക്കുന്നതെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. ഭാരതീയ സങ്കൽപ്പമാണ് എൻഡിഎ ഉയർത്തി കാണിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകർത്തത് കാലാകാലങ്ങളായി സംസ്ഥാനം ഭരിച്ച ഇടത്-വലത് മുന്നണികളാണ്. എൽഡിഎഫും യുഡിഎഫും മനുഷ്യനെ ബാധിക്കാത്ത അരാഷ്‌ട്രീയമാണ് പറയുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകനായ സി.എം ജോയ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ, നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷൻ കുരുവിള മാത്യു, എൽജെപി സംസ്ഥാന അദ്ധ്യക്ഷൻ രാമചന്ദ്രൻ, ബിഡിജെഎസ് ജില്ലാ അദ്ധ്യക്ഷൻ എ.ബി ജയപ്രകാശ്, ബിജെപി സംസ്ഥാന എൻഡിഎ ജനറൽ കൺവീനർ ജോർജ് കുര്യൻ, ജനറൽ സെക്രട്ടറി പി.സുധീർ, എൻഡിഎ കൺവീനർ എസ്.സുരേഷ്, ബിജെപി പാലാരിവട്ടം മണ്ഡലം പ്രസിഡന്റ് ഷിബു ആന്റണി, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ലതാ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. നിരവധി എൻഡിഎ സംസ്ഥാന-ജില്ലാ നേതാക്കൾ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു.
Comments