മുംബൈ: ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ പഞ്ചാബിനെതിരെ ഡൽഹി 7ന് 159 റൺസെടുത്തു. 63 റൺസെടുത്ത മിച്ചൽമാർഷാണ് ഡൽഹിക്ക് പൊരുതാനാവുന്ന സ്‌കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിൽ പഞ്ചാബ് നാല്് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന മോശം അവസ്ഥയിലാണ്.
ടോസ് നേടിയ പഞ്ചാബ് ഋഷഭ് പന്തിനേയും കൂട്ടരേയും ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. തീരുമാനം ശരിയെന്ന് കാണിച്ചുകൊണ്ട് ആദ്യ പന്തിൽ തന്നെ വാർണറെ പൂജ്യത്തിന് ലിവിംഗ് സ്റ്റൺ മടക്കി. അർദ്ധസെഞ്ച്വറി നേടിയ മിച്ചൽമാർഷും(63), സർഫറാസ് ഖാനു(32) മാർഷിന് പിന്തുണ നൽകിയ ലലിത് യാദവു(24)മാണ് ടീമിന് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.
വാർണർക്ക് പിന്നാലെ സർഫറാസ് ഖാനും ലലിത് യാദവും പുറത്തായി. ഋഷഭ് പന്ത് 7 റൺസിനും റോവ്മാൻ പവൽ 2 റൺസിനും പുറത്തായതോടെ അവസാന ഓവറുകളിലെ റൺറേറ്റ് കയറ്റാൻ ഡൽഹിക്ക് സാധിച്ചില്ല. പഞ്ചാബിനായി ലിവിംഗ്‌സ്റ്റണും അർഷദീപ് സിംഗും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
Comments