ചെന്നൈ:അമ്മയുടെ മൃതദേഹം വീപ്പയിൽ സൂക്ഷിച്ച് മകൻ. ചെന്നൈയിലാണ് സംഭവം. വെള്ളം ശേഖരിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാരലിനുള്ളിൽ അമ്മയുടെ മൃതദേഹം സൂക്ഷിച്ച 53കാരൻ ഇത് കോൺക്രീറ്റ് മിശ്രിതം വച്ച് അടച്ച് സൂക്ഷിക്കുകയായിരുന്നു.അമ്മ എപ്പോഴും കൂടെയുണ്ടാകണമെന്ന ആഗ്രഹത്തെ തുടർന്നാണ് താൻ മൃതദേഹം വീപ്പയിൽ സൂക്ഷിച്ചതെന്ന് മകൻ വെളിപ്പെടുത്തി.
86കാരിയായ ചെമ്പകം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതയായിരുന്നു. രണ്ടാമത്തെ മകനായ സുരേഷിന് ഒപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. വിവാഹിതനാണെങ്കിലു വിരളമായിട്ടായിരുന്നു സുരേഷ് വീടിന് പുറത്തിറങ്ങുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ഇവരെ കാണാതായതോടെ അയൽക്കാർ സുരേഷുമായി അകന്നു കഴിയുന്ന അയാളുടെ ഭാര്യയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കാര്യം തിരക്കിയ ഭാര്യയോട് സുരേഷ് രണ്ടാഴ്ച മുമ്പ് അമ്മ മരിച്ചെന്നും മൃതേദഹം താൻ സംസ്കരിച്ചെന്നും വെളിപ്പെടുത്തി.അമ്മ ജീവിച്ചിരിക്കുമ്പോൾ ആരും തിരിഞ്ഞ് നോക്കാതിരുന്നതിനാലാണ് താൻ ഒറ്റയ്ക്ക് സംസ്കാരം നടത്തിയതെന്നായിരുന്നു സുരേഷ് പറഞ്ഞത്.
തുടർന്ന് പോലീസ് വീപ്പ തകർത്ത് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ചെമ്പകത്തിന്റെ ശരീരത്തിൽ സംശയകരമായ പാടുകളൊന്നും കണ്ടില്ലെന്നും അസുഖത്തെ തുടർന്നാകാം മരണമെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തയ്യൽ ജോലി ചെയ്യുന്ന സുരേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നു.
Comments