ഗുവാഹത്തി: അസമിൽ പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മുസ്ലീം യുവാവിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 25 കാരനായ സ്വദേശി ഹലിം ആണ് പശുക്കിടാവിനെ പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രദേശത്ത് ജലവിതരണത്തിന്റെ ചുമതല ഇയാൾക്കാണ്. പ്രദേശത്ത് നാട്ടുകാർ ഒരുക്കി നൽകിയ വീട്ടിലാണ് ഇയാളുടെ താമസം. കഴിഞ്ഞ ദിവസം രാത്രി ഇവിടേയ്‌ക്ക് ഹലിം പശുക്കിടാവുമായി എത്തുന്നത് സമീപവാസിയായ കുട്ടി കണ്ടു. ഉടനെ കുട്ടി വിവരം രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇവർ എത്തി നോക്കിയപ്പോൾ ഹലിം പശുവിനെ പീഡിപ്പിക്കുന്നതാണ് കണ്ടത്. ഉടനെ ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
ഗുരുതരമായ കുറ്റം ചെയ്തിട്ടും നിസ്സാര വകുപ്പുകളാണ് ഹലിമിനെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. കർശന നിയമങ്ങൾ ചുമത്തി ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments