കൊച്ചി:ഭാരത സ്വാതന്ത്ര്യത്തിനായി പോരാടിയവർ വെറും ഒരു രാഷ്‌ട്രീയ സ്വാതന്ത്ര്യത്തി നായല്ല പോരാടിയത്. അവർ ഈ നാടിന്റെ സ്വത്വം വീണ്ടെടുക്കാൻ കൂടിയാണ് പോരാട്ടം നടത്തിയതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളെ കൃത്യമായി തരംതിരിച്ച് തമസ്‌ക്കരിക്കുന്ന കപട ചരിത്രകാരന്മാർ ബ്രിട്ടീഷുകാർ ചെയ്തതിനേക്കാൾ വലിയ ക്രൂരതയാണ് നടത്തിക്കൊണ്ടിരി ക്കുന്നതെന്നും നന്ദകുമാർ പറഞ്ഞു. അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിസ്മരിക്കപ്പെട്ട നായകരും സംഭവങ്ങളും’ എന്ന സെമിനാറിൽ സമാപന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ നാടിന്റെ സ്വത്വത്തെ നശിപ്പിക്കേണ്ടത് ബ്രിട്ടീഷുകാരന്റെ ആവശ്യമായിരുന്നു. അതിന് അവർ മെനഞ്ഞ തന്ത്രത്തിൽ എല്ലാറ്റിനേയും വളർന്നുവരുന്ന ഇന്ത്യൻ തലമുറ വിസ്മരിക്ക ണമെന്നും അപകർഷതാബോധത്തിലേക്ക് വീഴണമെന്നും തീരുമാനിച്ചിരുന്നു. അതിനവർ ചരിത്രത്തെ വളച്ചൊടിച്ചു. ഇവിടത്തെ വീരന്മാരുടെ ആത്മാഭിമാനം തുളമ്പുന്ന ചരിത്രത്തെ അവർ വെറും കെട്ടുകഥകളാക്കി. തലമുറകളായി നാം ഇതുതന്നെ പഠിക്കുന്നു. പ്രമുഖ മാദ്ധ്യമപ്രവർത്തകർ പോലും ഇന്ത്യ എന്ന ഒരു രാജ്യമുണ്ടായിരുന്നില്ലെന്നും ബർമ്മ മുതൽ അഫ്ഗാൻ വരെ ഒരു ഭൂവിഭാഗം മാത്രമായിരുന്നുവെന്നും ഈ 21-ാം നൂറ്റാണ്ടിലും സധൈര്യം പറയുന്നുവെന്നും നന്ദകുമാർ ചൂണ്ടിക്കാട്ടി.
രാജ്യത്തിനായി പടനയിച്ചവരും സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യയിലും പുറത്തും നിന്നും പോരാടിയവരും അതിധീരന്മാരായിരുന്നു ഒപ്പം വ്യക്തിപരമായി എല്ലാം ത്യജിച്ചവരായിരുന്നു. അവരെ മന:പ്പൂർവ്വം തിരസ്‌ക്കരിച്ചവർക്ക് കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടായിരുന്നു. അത്തരം മോഹനലക്ഷ്യങ്ങൾക്കപ്പുറം ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ മാത്രം കണ്ട അരവിന്ദോ മഹർഷി വേറിട്ടു നിൽക്കുന്നു. സൈനിക പോരാട്ടം നടത്താനായി ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ച റാഷ്ബിഹാരിബോസും സുഭാഷ്ചന്ദ്രബോസും ബ്രിട്ടീഷുകാരന്റെ കൊടുംക്രൂരതയ്‌ക്കിരയായ വീർസവർക്കറും വർഷങ്ങളോളം തമസ്‌ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്.
പ്രദേശികമായി നൂറുകണക്കിന് ധീരന്മാരാണ് അവരവരുടെ നാട്ടിൽ നിന്ന് പോരാടിയത്. ദക്ഷിണേന്ത്യയിൽ വിശാലമായ ചേര – ചോളസാമ്രാജ്യങ്ങളേയും, മാറാഠാ സാമ്രാജ്യത്തേയും, സുബ്രമണ്യഭാരതിയേയും പഴശ്ശിയേയും വേലുത്തമ്പിയേയും പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര രചനകളിൽ നിന്നും സമർത്ഥമായി മാറ്റി നിർത്തിയിരിക്കുന്നു. ഇന്നത്തെ തലമുറ യിൽ നിന്നും ഇന്ത്യയുടെ സ്വത്വത്തെ മാറ്റിനിർത്താൻ നടത്തുന്ന ബോധപൂർവ്വ ശ്രമങ്ങൾ തുറന്നുകാട്ടപ്പെടണമെന്നും ജെ.നന്ദകുമാർ പറഞ്ഞു.
Comments