സ്വാതന്ത്ര്യസമര സേനാനികളോട് ബ്രിട്ടീഷുകാരേക്കാൾ ക്രൂരതയാണ് കപടചരിത്രകാരന്മാർ കാണിക്കുന്നത്: ജെ.നന്ദകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാതന്ത്ര്യസമര സേനാനികളോട് ബ്രിട്ടീഷുകാരേക്കാൾ ക്രൂരതയാണ് കപടചരിത്രകാരന്മാർ കാണിക്കുന്നത്: ജെ.നന്ദകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 09:10 am IST
FacebookTwitterWhatsAppTelegram

കൊച്ചി:ഭാരത സ്വാതന്ത്ര്യത്തിനായി പോരാടിയവർ വെറും ഒരു രാഷ്‌ട്രീയ സ്വാതന്ത്ര്യത്തി നായല്ല പോരാടിയത്. അവർ ഈ നാടിന്റെ സ്വത്വം വീണ്ടെടുക്കാൻ കൂടിയാണ് പോരാട്ടം നടത്തിയതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളെ കൃത്യമായി തരംതിരിച്ച് തമസ്‌ക്കരിക്കുന്ന കപട ചരിത്രകാരന്മാർ ബ്രിട്ടീഷുകാർ ചെയ്തതിനേക്കാൾ വലിയ ക്രൂരതയാണ് നടത്തിക്കൊണ്ടിരി ക്കുന്നതെന്നും നന്ദകുമാർ പറഞ്ഞു. അന്താരാഷ്‌ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിച്ച ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിസ്മരിക്കപ്പെട്ട നായകരും സംഭവങ്ങളും’ എന്ന സെമിനാറിൽ സമാപന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ നാടിന്റെ സ്വത്വത്തെ നശിപ്പിക്കേണ്ടത് ബ്രിട്ടീഷുകാരന്റെ ആവശ്യമായിരുന്നു. അതിന് അവർ മെനഞ്ഞ തന്ത്രത്തിൽ എല്ലാറ്റിനേയും വളർന്നുവരുന്ന ഇന്ത്യൻ തലമുറ വിസ്മരിക്ക ണമെന്നും അപകർഷതാബോധത്തിലേക്ക് വീഴണമെന്നും തീരുമാനിച്ചിരുന്നു. അതിനവർ ചരിത്രത്തെ വളച്ചൊടിച്ചു. ഇവിടത്തെ വീരന്മാരുടെ ആത്മാഭിമാനം തുളമ്പുന്ന ചരിത്രത്തെ അവർ വെറും കെട്ടുകഥകളാക്കി.  തലമുറകളായി നാം ഇതുതന്നെ പഠിക്കുന്നു. പ്രമുഖ മാദ്ധ്യമപ്രവർത്തകർ പോലും ഇന്ത്യ എന്ന ഒരു രാജ്യമുണ്ടായിരുന്നില്ലെന്നും ബർമ്മ മുതൽ അഫ്ഗാൻ വരെ ഒരു ഭൂവിഭാഗം മാത്രമായിരുന്നുവെന്നും ഈ 21-ാം നൂറ്റാണ്ടിലും സധൈര്യം പറയുന്നുവെന്നും നന്ദകുമാർ ചൂണ്ടിക്കാട്ടി.

രാജ്യത്തിനായി പടനയിച്ചവരും സ്വാതന്ത്ര്യസമരത്തിൽ ഇന്ത്യയിലും പുറത്തും നിന്നും പോരാടിയവരും അതിധീരന്മാരായിരുന്നു ഒപ്പം വ്യക്തിപരമായി എല്ലാം ത്യജിച്ചവരായിരുന്നു. അവരെ മന:പ്പൂർവ്വം തിരസ്‌ക്കരിച്ചവർക്ക് കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടായിരുന്നു. അത്തരം മോഹനലക്ഷ്യങ്ങൾക്കപ്പുറം ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ മാത്രം കണ്ട അരവിന്ദോ മഹർഷി വേറിട്ടു നിൽക്കുന്നു. സൈനിക പോരാട്ടം നടത്താനായി ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ച റാഷ്ബിഹാരിബോസും സുഭാഷ്ചന്ദ്രബോസും ബ്രിട്ടീഷുകാരന്റെ കൊടുംക്രൂരതയ്‌ക്കിരയായ വീർസവർക്കറും വർഷങ്ങളോളം തമസ്‌ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്.

പ്രദേശികമായി നൂറുകണക്കിന് ധീരന്മാരാണ് അവരവരുടെ നാട്ടിൽ നിന്ന് പോരാടിയത്. ദക്ഷിണേന്ത്യയിൽ വിശാലമായ ചേര – ചോളസാമ്രാജ്യങ്ങളേയും, മാറാഠാ സാമ്രാജ്യത്തേയും, സുബ്രമണ്യഭാരതിയേയും പഴശ്ശിയേയും വേലുത്തമ്പിയേയും പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര രചനകളിൽ നിന്നും സമർത്ഥമായി മാറ്റി നിർത്തിയിരിക്കുന്നു. ഇന്നത്തെ തലമുറ യിൽ നിന്നും ഇന്ത്യയുടെ സ്വത്വത്തെ മാറ്റിനിർത്താൻ നടത്തുന്ന ബോധപൂർവ്വ ശ്രമങ്ങൾ തുറന്നുകാട്ടപ്പെടണമെന്നും ജെ.നന്ദകുമാർ പറഞ്ഞു.

Tags: KochiJ NandakumarAzadi@75KOCHI BOOK FEST
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies