ജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ് നമ്മുടെ നാട്ടിൽ ട്രാഫിക് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാത്തവർ ഇപ്പോഴും ധാരാളമുണ്ട്. ഇതിനെതിരെ ധാരാളം നിയമങ്ങളും പിഴ ഈടാക്കലും എല്ലാം ഉണ്ടെങ്കിലും നിയമലംഘനങ്ങൾക്ക് ഒരു കുറവും ഉണ്ടാകാറില്ല. വാഹനങ്ങളിൽ കയറാവുന്ന ആളുകളുടെ എണ്ണത്തിലും സുരക്ഷയുടെ കാര്യത്തിലുമെല്ലാം കൃത്യമായ മാനദണ്ഡം ഉണ്ടെങ്കിലും ഇതൊന്നും പാലിക്കപ്പെടാറുമില്ല.
ഇത്തരത്തിൽ മുംബൈയിൽ നിന്നുള്ള ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തിരക്കേറിയ ഒരു റോഡിൽ ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടക്കുന്ന ഒരു സ്‌കൂട്ടറിന്റെ വീഡിയോ ആണിത്. ആറ് പേരാണ് ഈ ഒരൊറ്റ സ്‌കൂട്ടറിൽ ഇരിക്കുന്നത്. അഞ്ച് പേർ സ്‌കൂട്ടറിലും, ആറാമൻ മറ്റൊരാളുടെ തോളിലുമാണ് ഇരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ റോഡാണെന്നതാണ് ഇതിലെ അപകട സാധ്യത ഉയർത്തുന്നത്.
Heights of Fukra Panti 6 people on one scooter @CPMumbaiPolice @MTPHereToHelp pic.twitter.com/ovy6NlXw7l
— Ramandeep Singh Hora (@HoraRamandeep) May 22, 2022
വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വീഡിയോയുടെ വിശദാംശങ്ങൾ കൈമാറണമെന്ന്, വീഡിയോ ആദ്യം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത രമൺദീപ് സിങ് ഹോറയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
















Comments