തിരുവനന്തപുരം: തിരുവനന്തപുരം മതവിദ്വേഷ കേസിൽ പി.സി ജോർജ്ജ് റിമാൻഡിൽ. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 14 ദിവസത്തേക്കാണ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തത്. റിമാൻഡിന് ഉത്തരവിട്ട സാഹചര്യത്തിൽ പി.സി ജോർജ്ജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.
ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയത്. പിന്നാലെ പി.സി ജോർജ്ജിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലാണ് ജോർജ്ജ് കഴിഞ്ഞത്. രാവിലെ ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം ജോർജ്ജിനെ കോടതിയിലെത്തിച്ചു.
മജിസ്‌ട്രേറ്റിന്റെ ചേംബറിന് മുന്നിൽ രാവിലെ ഏഴരയോടെയായിരുന്നു ജോർജ്ജിനെ ഹാജരാക്കിയത്. ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നേരത്തെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാലാണ് ജാമ്യം ലഭിക്കാതിരുന്നത്.
















Comments