ഇസ്ലാമാബാദ്: പാകിസ്താനിൽ ടർക്കിഷ് വനിതയെ ആക്രമിച്ച് ജനക്കൂട്ടം. മുപ്പതോളം പേർ വരുന്ന പുരുഷന്മാരുടെ സംഘം ചേർന്നാണ് വനിതയെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
#pakistaniperverts
Turkish woman molested in Pakistan pic.twitter.com/xuFp4ZJfID— Nazareth (@hassantkazigma1) May 16, 2022
പാകിസ്താനിലെ ലാഹോറിലുള്ള മെട്രോ സ്‌റ്റേഷന് പുറത്താണ് സംഭവം. വീഡിയോയ്‌ക്ക് നൽകിയ അടിക്കുറിപ്പിലാണ് തുർക്കിയിൽ നിന്നുള്ള വനിതയാണെന്ന് പരാമർശിക്കുന്നത്. ലാഹോറിലെ ആസാദ് ചൗക്ക് മെട്രോ സ്‌റ്റേഷന് പുറത്ത് പഴക്കച്ചവടം നടത്തുന്ന സ്റ്റാളിന് സമീപമാണ് സംഭവം.
ആദ്യം വനതിയെ കുറച്ച് പുരുഷന്മാർ ചേർന്ന് പിന്തുടരുന്നത് കാണാം. ഒരു ഫ്രൂട്ട് സ്റ്റാളിന് സമീപമാണ് ദൃശ്യങ്ങൾ നടക്കുന്നത്. തുടർന്ന് യുവതിക്ക് ചുറ്റും നിൽക്കുന്ന പുരുഷൻമാർ ആക്രമിക്കാനൊരുങ്ങുന്നു. ഇതോടെ യുവതി ഓടി മെട്രോ സ്‌റ്റേഷന് അകത്തേക്ക് കടക്കാൻ തുനിയുന്നതും വീഡിയോയിൽ കാണാം.
എന്നാൽ യുവതിയെ ഓടിച്ചിട്ട് പിടിക്കുകയാണ് സംഘം. ഏകദേശം മുപ്പതോളം പുരുഷന്മാർ ചേർന്നാണ് യുവതിയെ ആക്രമിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. അതേസമയം വീഡിയോയിൽ കാണുന്നത് ടർക്കിഷ് വനിതയാണെന്നും ലാഹോറിലെ മെട്രോ സ്‌റ്റേഷനാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Comments