ക്വലാലംപൂർ: ഏഷ്യാകപ്പ് ഹോക്കിയിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ സൂപ്പർ ഫോറിൽ. ആതിഥേയരായ ഇന്തോനേഷ്യയെ എതിരില്ലാത്ത 16 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. പാകിസ്താനെ ഗോൾ ശരാശരിയിൽ മറികടക്കാൻ 15 ഗോളുകൾക്കെങ്കിലും ജയിക്കമെന്ന ലക്ഷ്യമാണ് ഇന്ത്യ വീറോടെ മറികടന്നത്. സൂപ്പർ ഫോറിൽ ജപ്പാൻ, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് സൂപ്പർ ഫോറിലെ മൂന്ന് ടീമുകൾ.
അവസാന ക്വാർട്ടറിൽ കളി തീരാൻ രണ്ടു മിനിറ്റ് മാത്രം അവശേഷിക്കേയാണ് ഇന്ത്യ 15-ാം ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 1-1ന് സമനില വഴങ്ങേണ്ടി വന്ന ഇന്ത്യ 2-5ന് ജപ്പാനോട് തോറ്റു. പൂൾ എയിൽ എല്ലാ മത്സരവും ജയിച്ച് ജപ്പാനാണ് ആദ്യം സൂപ്പർ ഫോറിൽ കയറിയത്. ഇതിനിടെ ഇന്തോനേഷ്യക്കെതിരെ പാകിസ്താൻ വമ്പൻ ജയം നേടിയ തോടെയാണ് ഇന്ത്യക്ക് ഇന്തോനേഷ്യയെ വലിയ ഗോൾ വ്യത്യാസത്തിൽ തോൽപ്പി ക്കണം എന്ന അവസ്ഥ വന്നത്. ജപ്പാൻ പാകിസ്താനെ 3-2ന് തോൽപ്പിച്ചതാണ് ഇന്ത്യയ്‌ക്ക് മുന്നിൽ സൂപ്പർ ഫോർ സാദ്ധ്യത തെളിഞ്ഞത്.
11-ാം മിനിറ്റിലാണ് ഇന്ത്യ പവനിലൂടെ ആദ്യ ഗോൾ നേടിയത്. ആദ്യ ക്വാർട്ടറിൽ ഇന്ത്യ 3-0നും രണ്ടാം ക്വാർട്ടറിൽ 6-0നും മൂന്നാം ക്വാർട്ടറിൽ 10-0നും മുന്നിലായിരുന്നു. ഇന്ത്യക്കായി ദീപ്‌സൺ തിർക്കി അഞ്ചു ഗോളുകളടിച്ചപ്പോൾ പവൻ മൂന്നൂംകാർത്തി ശെൽവം, അംബരൻ സുദേവ്, എസ്.സി.സുനിൽ എന്നിവർ രണ്ടും ഗോളുകൾ വീതം നേടി. കുറഞ്ഞത് 15-1ന് ജയിക്കണമെന്ന അവസ്ഥയാണ് ഇന്ത്യ 16-0ന് മറികടന്ന് ചരിത്രം കുറിച്ചത്.
















Comments