സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറുടെ 139ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചത്. അദ്ദേഹത്തിന്റെ ത്യാഗങ്ങൾ പ്രചോദനവും ശക്തിയും പ്രദാനം ചെയ്യുന്നു അമിത്ഷാ കുറിച്ചു. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ, സവർക്കറിന് പുഷ്പാർച്ചന അർപ്പിക്കുന്നതും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട് വണങ്ങുന്നതും കാണാം.
‘ദേശീയതയുടെ പ്രതീകമായ സ്വാതന്ത്ര്യ സമര സേനാനി വീർ സവർക്കറിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. രാജ്യത്തിന് വേണ്ടി ഒരാൾക്ക് എങ്ങനെ ജീവിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സവർക്കറുടെ ജീവിതം. അദ്ദേഹത്തിന്റെ ത്യാഗനിർഭരമായ ജീവിതം നമുക്ക് പ്രചോദനവും ശക്തിയും നൽകും’, ഷാ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സവർക്കർ നൽകിയ സമാനതകളില്ലാത്ത സംഭാവനകളും സമൂഹത്തിൽ നിന്ന് തൊട്ടുകൂടായ്മ ഇല്ലാതാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഒരിക്കലും മറക്കാനാകില്ലെന്നും ആഭ്യന്തര മന്ത്രി ട്വീറ്റിൽ കുറിച്ചു.
”വീർ സവർക്കറിന് ഒരു ജീവിതത്തിൽ രണ്ട് ജീവപര്യന്തം തടവും തടവറയിലെ മനുഷ്യത്വരഹിതമായ പീഡനങ്ങളും ലഭിച്ചു. ഭാരതമാതാവിനെ പരമമായ മഹത്വത്തിലേക്ക് കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെ തടയാൻ കഴിഞ്ഞില്ല, ”ഷാ കൂട്ടിച്ചേർത്തു. അമിത് ഷായെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും വീർ സവർക്കർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
राष्ट्रीयता के प्रतीक स्वातंत्र्य वीर सावरकर की जयंती पर उन्हें कोटि-कोटि नमन।
शरीर के कण-कण में देशभक्ति का ज्वार संजो खुद को तिल-तिल जलाकर देश के लिए कैसे जिया जा सकता है सावरकर जी का जीवन उसका उत्कृष्ट उदाहरण है।
उनका त्यागपूर्ण जीवन हमें निरंतर प्रेरणा और शक्ति देता रहेगा। pic.twitter.com/we1kmq4YON
— Amit Shah (@AmitShah) May 28, 2022
ട്വിറ്ററിൽ പ്രധാനമന്ത്രി മോദി ഒരു വീഡിയോ പങ്കുവെച്ച് എഴുതി, ‘ഭാരത് മാതാവിന്റെ കഠിനാധ്വാനിയായ പുത്രൻ വീർ സവർക്കറിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരപൂർവമായ ആദരാഞ്ജലികൾ.’ പ്രധാനമന്ത്രി മോദിയുടെ വോയ്സ്ഓവറോെട തയ്യാറാക്കിയ വീഡിയോയിൽ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു, ‘വീർ സവർക്കർ പൊതുവെ തന്റെ ധീരതയ്‌ക്കും ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായ പോരാട്ടത്തിനും പേരുകേട്ട ആളാണ്, എന്നാൽ ഇതിനെല്ലാം പുറമെ അദ്ദേഹം ഒരു കവി കൂടിയായിരുന്നു. എപ്പോഴും നല്ല മനസ്സും ഐക്യവും കാത്തുസൂക്ഷിച്ച സാമൂഹിക പരിഷ്‌കർത്താവ്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു, വീർ സവർക്കർ ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം വഹിച്ച ഫലപ്രദമായ പങ്ക് പ്രചോദനകരമാണ്. അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ രാജ്യത്തിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ചു. ഞാൻ നമിക്കുന്നു, ധീരനായ സവർക്കറുടെ ജന്മവാർഷികത്തിൽ.
Comments