പാലക്കാട്: അഗളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യചെയ്തു. അഗളി കള്ളമല ചിന്നപ്പറമ്പ് ഷിജുവിന്റെ മകൻ അഭിജിത്ത് ആണ് മരിച്ചത്. മൊബൈൽ വാങ്ങി നൽകാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ.
മൊബൈൽ വേണമെന്ന് കഴിഞ്ഞ ദിവസം കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന കുടുംബത്തിന് ഇതിന് കഴിഞ്ഞില്ല. പിന്നീട് വാങ്ങി നൽകാമെന്ന് കുട്ടിയോട് വീട്ടുകാർ പറയുകയായിരുന്നു. എന്നാൽ കുട്ടിയുടെ മനസിൽ ഇത് വിഷമം ഉണ്ടാക്കുകയും രാത്രി വീടിന് മുൻപിലെ മരത്തിൽ തൂങ്ങി മരിക്കുകയുമായിരുന്നു.
മരത്തിൽ ഊഞ്ഞാൽകെട്ടിയിരുന്നു. ഈ കയർ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കുട്ടിയുടെ മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വീട്ടുകാരുടെ മൊഴിയെടുത്തു.
















Comments