ടെക്ക് ലോകത്തെ തന്നെ മാറ്റി മറിച്ച യൂസർ ഫ്രണ്ട്‌ലി ആയിട്ടുള്ള ആപ്പാണ് വാട്‌സ്ആപ്പ്. ലോകത്തിന്റെ ഏത് കോണിൽ ഇരിക്കുന്ന ആൾക്കും ഏത് നിമിഷം വേണമെങ്കിലും മെസേജ് അയയ്‌ക്കാനും അവരെ വിളിക്കാനും വീഡിയോ കോൾ ചെയ്യാനും ഇതിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ പ്രായഭേദമന്യേ എല്ലവരും ഇത് ഉപയോഗിച്ചുവരുന്നു.
എന്നാൽ എല്ലാ ആപ്പുകളെയും പോലെ വാട്‌സ്ആപ്പിലും ഉപയോക്താക്കൾ നേരിടുന്ന ചില ബുദ്ധിമുട്ടുകൾ ഉണ്ട്. പലപ്പോഴും വാട്ട്‌സ്ആപ്പ് പ്രൈവസി സെറ്റിംഗ് പ്രകാരം കോൺടാക്റ്റിൽ ഉള്ളവർക്ക് മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ എന്നതാണ് ഈ ബുദ്ധിമുട്ട്. എന്നാൽ എല്ലാവരും ഈ കോൺടാക്റ്റിൽ ഉണ്ടാകില്ല. അതോടെ അവർക്ക് നേരിട്ട് സന്ദേശം അയക്കാനും സാധിക്കില്ല.
സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളത് കൊണ്ട് തന്നെ മറ്റ് ആപ്പുകളൊന്നും ഉപയോഗിക്കാനാകില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള പുതിയ രീതിയാണിത്.
ബ്രൗസർ ഓപ്പൺ ചെയ്ത് മൊബൈലിൽ http://wa.me/91xxxxxxxxxx (മൊബൈൽ നമ്പർ അടിക്കുക) എന്ന് ടൈപ്പ് ചെയ്യുക. 91 കൺട്രീ കോഡാണ്, അതിന് ശേഷം പത്തക്ക ഫോൺ നമ്പർ നൽകുക. തുടർന്ന് ആ ലിങ്ക് ഓപ്പൺ ചെയ്യുക. ഇവിടെ നിന്നും ഒരു വാട്ട്‌സ് ആപ്പ് വിൻഡോയിൽ എത്തും, ഇവിടെ ‘Continue to Chat’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
Comments