ഞായറാഴ്ച സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ലെ ‘അൺസങ് ഹീറോകൾക്ക്’ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ 1.25 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. ഈ സീസണിലെ ആറ് ഐപിഎൽ വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട്‌സ്മാൻമാർക്കുമുള്ള തുക തിങ്കളാഴ്ച ഷാ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.2022 എഡിഷന്റെ ലീഗ് ഘട്ടം മഹാരാഷ്‌ട്രയിലെ നാല് സ്റ്റേഡിയങ്ങളിലായാണ് നടത്തിയത്. ആദ്യ രണ്ട് പ്ലേഓഫ് മത്സരം ഈഡൻ ഗാർഡൻസിലും, അവസാന പ്ലേഓഫും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തി.
ക്യാഷ് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് ഷാ എഴുതി, ‘ ഞങ്ങൾക്ക് മികച്ച ഗെയിമുകൾ നൽകിയ വ്യക്തികൾക്ക് 1.25 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സീസണിലെ 6 ഐപിഎൽ വേദികളിളെ യഥാർഥ ഹീറോകൾക്ക്- ഞങ്ങളുടെ ക്യൂറേറ്റർമാരും ഗ്രൗണ്ട്‌സ്മാൻമാരും ‘. വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം, മുംബൈയിലെ സിസിഐ സ്റ്റേഡിയം, പൂനെയിലെ എംസിഎ സ്റ്റേഡിയം എന്നിവയ്‌ക്ക് 25 ലക്ഷം വീതവും ഈഡൻ ഗാർഡൻസിനും നരേന്ദ്ര മോദി സ്റ്റേഡിയത്തിനും 12.5 ലക്ഷം രൂപ വീതവും നൽകുമെന്നും ഷാ വെളിപ്പെടുത്തി.
”ഞങ്ങൾ ചില മികച്ച ഗെയിമുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അവരിൽ ഓരോരുത്തരുടെയും കഠിനാധ്വാനത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വാങ്കഡെ, DY പാട്ടീൽ, MCA, പൂനെ എന്നിവയ്‌ക്ക് 25 ലക്ഷം വീതം. ഈഡനും നരേന്ദ്ര മോദി സ്റ്റേഡിയത്തിനും 12.5 ലക്ഷം വീതം,” അദ്ദേഹം വിശദീകരിച്ചു.
Comments