ഐപിഎല്ലിൽ 'യഥാർത്ഥ നായക'രെ ചേർത്ത് പിടിച്ച് ബിസിസിഐ; ഗ്രൗണ്ടസ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 1.25 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ജയ് ഷാ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ ‘യഥാർത്ഥ നായക’രെ ചേർത്ത് പിടിച്ച് ബിസിസിഐ; ഗ്രൗണ്ടസ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 1.25 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് ജയ് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 04:47 pm IST
Facebook
Twitter
WhatsAppTelegram

ഞായറാഴ്ച സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 2022-ലെ ‘അൺസങ് ഹീറോകൾക്ക്’ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് സെക്രട്ടറി ജയ് ഷാ 1.25 കോടി രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു. ഈ സീസണിലെ ആറ് ഐപിഎൽ വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട്‌സ്മാൻമാർക്കുമുള്ള തുക തിങ്കളാഴ്ച ഷാ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അറിയിച്ചു.2022 എഡിഷന്റെ ലീഗ് ഘട്ടം മഹാരാഷ്‌ട്രയിലെ നാല് സ്റ്റേഡിയങ്ങളിലായാണ് നടത്തിയത്. ആദ്യ രണ്ട് പ്ലേഓഫ് മത്സരം ഈഡൻ ഗാർഡൻസിലും, അവസാന പ്ലേഓഫും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തി.

ക്യാഷ് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് ഷാ എഴുതി, ‘ ഞങ്ങൾക്ക് മികച്ച ഗെയിമുകൾ നൽകിയ വ്യക്തികൾക്ക് 1.25 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഈ സീസണിലെ 6 ഐപിഎൽ വേദികളിളെ യഥാർഥ ഹീറോകൾക്ക്- ഞങ്ങളുടെ ക്യൂറേറ്റർമാരും ഗ്രൗണ്ട്‌സ്മാൻമാരും ‘. വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം, മുംബൈയിലെ സിസിഐ സ്റ്റേഡിയം, പൂനെയിലെ എംസിഎ സ്റ്റേഡിയം എന്നിവയ്‌ക്ക് 25 ലക്ഷം വീതവും ഈഡൻ ഗാർഡൻസിനും നരേന്ദ്ര മോദി സ്റ്റേഡിയത്തിനും 12.5 ലക്ഷം രൂപ വീതവും നൽകുമെന്നും ഷാ വെളിപ്പെടുത്തി.

”ഞങ്ങൾ ചില മികച്ച ഗെയിമുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, അവരിൽ ഓരോരുത്തരുടെയും കഠിനാധ്വാനത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.  വാങ്കഡെ, DY പാട്ടീൽ, MCA, പൂനെ എന്നിവയ്‌ക്ക് 25 ലക്ഷം വീതം. ഈഡനും നരേന്ദ്ര മോദി സ്റ്റേഡിയത്തിനും 12.5 ലക്ഷം വീതം,” അദ്ദേഹം വിശദീകരിച്ചു.

Tags: bcciIPL 2022narendra modi stadiumjai shah
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies