തിരുവല്ല : രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ടി.കെ റോഡിലെ തോട്ടഭാഗത്താണ് അപകടം നടന്നത്.
ഇന്ന് വൈകീട്ട് എട്ടരയോടെ ആയിരുന്നു അപകടം. കോഴഞ്ചേരി കോളിയേത്ത് വീട്ടിൽ സുനിൽ പ്രസാദ് (28) ആണ് മരിച്ചത്. വള്ളംകുളം മലയിൽ കിഴക്കേതിൽ മനു (28), വള്ളംകുളം ഒറ്റപ്ലാവുങ്കൽ ജിക്കു (28) എന്നിവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്.
















Comments