പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഏത് നേരവും രാജ്യസേവനം നടത്തുന്നയാളാണ് പ്രധാനമന്ത്രി എന്നും തനിക്ക് ഒരിക്കലും അങ്ങനെ ആകാൻ സാധിക്കില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. പുതുതായി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അക്ഷയ്.
ഒരു ദിവസത്തേക്ക് താങ്കൾക്ക് പ്രധാനമന്ത്രി ആകാൻ സാധിച്ചാൽ അക്ഷയ് എന്ത് ചെയ്യുമെന്നാണ് ആരാധകൻ ചോദിച്ചത്. നമ്മുടെ പ്രധാനമന്ത്രി എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നയാളാണ് എന്നാൽ ഒരു ദിവസം പോലും അതുപോലെ പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്ന് അക്ഷയ് പറഞ്ഞു. നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാകും, എന്നാൽ രാജ്യത്തിന് വേണ്ടി എപ്പോഴും പ്രവർത്തിക്കാൻ സാധിക്കില്ല എന്നും അക്ഷയ് കുമാർ വ്യക്തമാക്കി.
ബോളിവുഡ് ചിത്രം സാമ്രാട്ട് പ്രിഥ്വിരാജിന്റെ റിലീസ് മുന്നോടിയായി ചിത്രത്തിലെ താരങ്ങൾ വാരാണസി ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്ക് എത്തിയിരുന്നു. അക്ഷയ് കുമാറും മാനുഷി ചില്ലാറും ക്ഷേത്രത്തിൽ പൂജ നടത്തി. രജ്പുത് ഭരണാധികാരിയായിരുന്ന പ്രിഥ്വിരാജ് ചൗഹാന്റെ ജീവിതകഥ ആസ്പദമാക്കി ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്ത്, സോനു സൂദ്, അശുതോഷ് റാണ, മനോജ് ജോഷി, സാക്ഷി തൻവാർ, മാനവ് വിജ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Comments