സംസ്ഥാനം ഇന്ധന വില കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തി : കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പോലീസ്

Published by
Janam Web Desk

ചെന്നൈ : കേന്ദ്രം ഇന്ധന നികുതി കുറച്ചതിന് പിന്നാലെ സംസ്ഥാനവും നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് നടത്തിയ തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈക്കെതിരെ കേസെടുത്ത് പോലീസ്. അനുമതിയില്ലാതെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് അണ്ണാമലൈയ്‌ക്കും മറ്റ് അയ്യായിരത്തിലധികം പേർക്കും എതിരെയാണ് തമിഴ്‌നാട് പോലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളിൽ നികുതിയിൽ ഇളവ് വരുത്തി. എന്നാൽ തമിഴ്‌നാട് സർക്കാർ മാത്രം ഇതിന് തയ്യാറായില്ല. സംഭവത്തിൽ പ്രതിഷേധിച്ചാണ് തമിഴ്‌നാട് ബിജെപി പ്രകടനം നടത്തിയത്.

അധികാരത്തിൽ എത്തിയാൽ പെട്രോൾ, ഡീസൽ വില കുറയ്‌ക്കുമെന്ന് ഡിഎംകെ സർക്കാർ അവരുടെ തിരഞ്ഞെടുപ്പ് പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ രണ്ട് തവണ കുറച്ചിട്ടും തമിഴ്‌നാട് സർക്കാർ അതിന് തയ്യാറായില്ല. പ്രകടന പത്രികയിൽ പറഞ്ഞ കാര്യം നടപ്പിലാക്കാനാണ് തങ്ങൾ ആവശ്യപ്പെട്ടത് എന്നും അണ്ണാമലൈ പറഞ്ഞു.

Share
Leave a Comment