ന്യൂഡൽഹി: ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയിൽ ആശങ്ക പങ്കുവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കശ്മീരി പണ്ഡിറ്റുകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നുവെന്നാണ് കെജ്രിവാൾ വേദന പങ്കുവെച്ചത്. കശ്മീരി പണ്ഡിറ്റുകൾക്ക് ഉയർന്ന സുരക്ഷ നൽകണം. ഈ വർഷം 16 കശ്മീരി പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടത്. കാശ്മീരിൽ പണ്ഡിററുകളെ പുനരധിവസിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും കെജ്രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു,
ജമ്മു കശ്മീരിൽ 1990 കളിലെപ്പോലെ കശ്മീരി പണ്ഡിറ്റുകൾ വീണ്ടും കൊല്ലപ്പെടുകയാണ്. ഇത് തടയാൻ ആരും ഒന്നും ചെയ്യുന്നില്ലെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പരാതി . 1990 കളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചത് തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. വീടുകളിലും ഓഫീസുകളിലും തെരുവുകളിലും അവർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇത് മനുഷ്യത്വത്തിനും രാജ്യത്തിനും എതിരാണ്. ഇത് തടയാനായി ആരും ഒന്നും ചെയ്യുന്നില്ലെന്നും കെജ്രിവാൾ പറയുന്നു.
Comments