വാഷിംഗ്ടൺ: യുക്രെയ്ൻ മോഡൽ അധിനിവേശത്തിലൂടെ തായ്‌വാനെ പിടിക്കാൻ ചൈന ശ്രമം തുടരുന്നു. ഭീതി നിലനിർത്തിക്കൊണ്ട് 30 ചൈനീസ് വിമാനങ്ങളുടെ പ്രകടനമാണ് നടന്നത്. തായ് വാന്റെ വ്യോമാതിർത്തി കടന്നാണ്് ചൈന രണ്ടു മാസത്തിനിടെ നൂറുലേറെ യുദ്ധവിമാനങ്ങളുടെ നിരീക്ഷണവും അഭ്യാസവും തുടരുന്നതെന്ന് തായ്‌വാൻ ആരോപിച്ചു. തായ്വാന്റെ കരമേഖലയും ചൈനയുടെ അതിർത്തിയായതിനാൽ റഷ്യ യുക്രെയ്‌നെതിരെ നടത്തിയപോലുള്ള ഒരു പിടിച്ചെടുക്കൽ സാദ്ധ്യതയാണ് ലോകാരാഷ്‌ട്രങ്ങൾ മുന്നറിയിപ്പായി നൽകുന്നത്.
കഴിഞ്ഞ രണ്ടുവർഷമായി തായ്‌വാനെതിരെ അതിരൂക്ഷമായ പ്രതിരോധമാണ് ചൈന നടത്തുന്നത്. തായ്‌വാൻ സ്വതന്ത്രരാജ്യമല്ലെന്നും തങ്ങളുടെ അവിഭാജ്യഘടകമാണെന്നതിൽ ബീജിംഗ് ഉറച്ചുനിൽക്കുകയാണ്. തായ്വവാനെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളും തങ്ങളുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവരാണെന്നും ചൈന അന്താരാഷ്‌ട്രതലത്തിൽ മുന്നറിയിപ്പും നൽകിയിരുന്നു.
കൊറോണ വ്യാപനത്തിന്റെ പേരിൽ ചൈനയുടെ രഹസ്യങ്ങൾ പുറത്തുവിട്ട തായ്വാനോടുള്ള പകയെ പ്രതിരോധിച്ചത് അമേരിക്കയാണെന്നതും ചൈനയുടെ നീക്കം വേഗത്തിലാക്കിയിട്ടുണ്ട്. ചൈനീസ് കടലിൽ കൂടുതൽ കപ്പലുകളേയും സൈനികരേയും നിരത്തിയാണ് ചൈന പ്രതിരോധിക്കുന്നത്. ഇതിനിടെ സ്ഥിരം കോസ്റ്റ്ഗാർഡ് സംവിധാനത്തിന് മിസൈലുകൾ നൽകി ചൈന അന്താരാഷ്‌ട്ര ആയുധ നിയന്ത്രണ സമുദ്ര സുരക്ഷാ നിയമങ്ങൾ ലംഘിക്കുകയാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.
അന്താരാഷ്‌ട്രതലത്തിൽ തായ്‌വാന് ലഭിക്കുന്ന പ്രാധാന്യവും ചൈനയെ ചൊടിപ്പിക്കുകയാണ്. ലോകാരോഗ്യ സംഘടന തായ്‌വാനെ സുപ്രധാന ചർച്ചകളിൽ ഉൾപ്പെടുത്തിയതും അമേരിക്ക വ്യാപാര പങ്കാളിയാക്കിയതും ചൈനയ്‌ക്ക് വൻ തിരിച്ചടിയായി. ഇതിനിടെ ക്വാഡ് സഖ്യം ശക്തമായതോടെ ജപ്പാൻ പസഫിക്കിൽ തായ്‌വാനുമായി കരാറിൽ ഒപ്പിട്ടതും ചൈനയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്.
















Comments