ഫിലിപ്പൈൻസ് കുട്ടികൾക്ക് കഥകൾ പകർന്ന് ഇന്ത്യ; പോഡ്കാസ്റ്റ് രൂപത്തിൽ ജാതക കഥകൾ; ഭാരത്തിന്റെ മഹത്തായ കഥകളിലൂടെ ഇനി ഫിലിപ്പൈൻസ് കുട്ടികൾ വളരും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Special

ഫിലിപ്പൈൻസ് കുട്ടികൾക്ക് കഥകൾ പകർന്ന് ഇന്ത്യ; പോഡ്കാസ്റ്റ് രൂപത്തിൽ ജാതക കഥകൾ; ഭാരത്തിന്റെ മഹത്തായ കഥകളിലൂടെ ഇനി ഫിലിപ്പൈൻസ് കുട്ടികൾ വളരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

ഫിലിപ്പൈൻസുമായുളള സാംസ്‌കാരിക ബന്ധം ദൃഢമാക്കുതിന്റെ ഭാഗമായി ജാതക കഥകളെ പുനരവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ബുദ്ധസാഹിത്യത്തിലെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ജാതക കഥകൾ. ബുദ്ധൻ ജ്ഞാനോദയം നേടുന്നതും ബുദ്ധന്റെ പൂർവ്വ ജന്മത്തിൽ നടന്ന സംഭവങ്ങളുമാണ് ജാതക കഥകളിൽ പറയുന്നത്. ബുദ്ധൻ ബുദ്ധനായും, നായകനായും, വേഷപകർച്ചകൾ നടത്തിയും, നിരീക്ഷകനായുമെല്ലാം പ്രത്യക്ഷപ്പെട്ട് ഉപദേശങ്ങൾ നൽകി ജനങ്ങളെ നേർവഴിക്ക് നയിക്കുന്നതാണ് ജാതക കഥകൾ. ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പഴക്കം ചെന്ന വിഭാഗങ്ങളിലൊന്നായ ജാതക കഥകളെ ഇപ്പോൾ ഫിലിപ്പൈൻസ് ഭാഷയിൽ പോഡ്കാസ്റ്റ് രൂപത്തിൽ പുറത്തിറക്കുകയാണ് ഇന്ത്യ.

മനിലയിലെ ഇന്ത്യൻ എംബസി, അരീറ്റ് അറ്റേനിയോയുടെ(Areté Ateneo) പങ്കാളിത്തത്തോടെയാണ് ഹ്രസ്വവും ആകർഷകവുമായ 12 പോഡ്കാസ്റ്റുകളുടെ ഒരു പരമ്പര ഒരുക്കിയിരിക്കുന്നത്. തീർത്തും സൗജന്യമായി ഡൗൺലോഡ് ചെയ്ത് കഥകൾ ആസ്വദിക്കാനുള്ള അവസരമാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളെ ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിശ്വാസം. ഒട്ടനവധി അവിസ്മരണീയ കഥാപാത്രങ്ങൾ വന്ന് പോകുന്നതും മികച്ച കാഴ്ചാനുഭവവും കുട്ടികളെ ഇതിലേക്ക് ആകർഷിക്കും. ബുദ്ധന്റെ ജീവിത കഥകൾ പറയുന്നതോടൊപ്പം കുട്ടികളിൽ നന്മയും ധാർമ്മികതയും ലക്ഷ്യബോധവും വളർത്തുവാൻ ഇതിലൂടെ സാധിക്കും.

സംരംഭത്തിന് ആശയം നൽകിയതും പണം മുടക്കിയതും മനിലയിലെ ഇന്ത്യൻ എംബസിയാണ്. കഥകളുടെ വിവർത്തനം, ചിത്രീകരണം, പോഡ്കാസ്റ്റുകളുടെ നിർമ്മാണം എന്നിവ അരീറ്റ് അറ്റേനിയോയും, അറ്റെനിയോ ഡി മനില സർവ്വകലാശാലയിലെ ഫിലിപ്പിനോ ഭാഷാ വകുപ്പും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. ഫിലിപ്പൈൻസിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഇഴകൾ വീണ്ടും കണ്ടെത്തുന്നതിന്റെ ഭാഗമാണ് പുതിയ സംരംഭമെന്ന് ഫിലിപ്പൈൻസിലെ ഇന്ത്യൻ അംബാസിഡർ ശംഭുകുമാരൻ പറയുന്നു.

ഭാരതത്തിന്റെ മാത്രമായ ഇത്തരം മഹത്തായ കഥകളെ ദേശീയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് മികച്ചതായിരിക്കുമെന്ന് ജാതക കഥകളിലൂടെ പഠിക്കാൻ കഴിയുന്ന പാഠങ്ങളും സാർവ്വത്രിക മൂല്യങ്ങളും ചൂണ്ടിക്കാട്ടി ശംഭുകുമാരൻ പറയുന്നു. ഇത്തരം കഥകൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കുകയാണെങ്കിൽ വിദ്യാഭ്യാസ വകുപ്പുമായി പങ്കാളിത്തത്തിന് തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Tags: PHILIPPINESindian embassyBuddha
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

മറക്കാനാകുമോ ആ ഒറ്റയാൾ പോരാട്ടം! മാക്‌സ്‌വെൽ വിരമിക്കൽ പ്രഖ്യാപിച്ചു

Latest News

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies