എറണാകുളം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ഹൈക്കോടതിയുടേത് ആണ് നടപടി. ശശികല ടീച്ചർക്ക് പുറമേ ഹിന്ദു ഐക്യവേദി നേതാവ് എസ്ജെആർ കുമാറിനെതിരെ രജിസ്റ്റർ ചെയ്ത കേസും കോടതി റദ്ദാക്കിയിട്ടുണ്ട്.
ശബരിമല കർമ്മ സമിതി അദ്ധ്യക്ഷർ എന്ന നിലയിൽ ആയിരുന്നു ശശികല ടീച്ചറെയും, എസ്ജെആർ കുമാറിനെയും പോലീസ് പ്രതി ചേർത്തത്. ഇവർക്ക് വേണ്ടി അഭിഭാഷകൻ വി.സജിത് കുമാറാണ് ഹാജരായത്.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ഹർത്താൽ നടത്തിയതുമായി ബന്ധപ്പെട്ട് ശശികലയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് മാർച്ചിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസ് കൂടി കോടതി റദ്ദാക്കിയത്.
Comments