ഇടുക്കി: പൂപ്പാറയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളും മദ്ധ്യപ്രദേശ് സ്വദേശികളുമായ ഖേം സിംഗ്, മഹേഷ് കുമാർ യാദവ് എന്നിവരെയാണ് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കിയിരുന്നു. അപ്പോഴാണ് രണ്ട് പേർ കൂടി തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഒരാൾ മുറിയിൽ വെച്ചും മറ്റൊരാൾ തേയിലത്തോട്ടത്തിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. പിന്നാലെ ഇന്നലെ രാത്രി തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റ് ചൊവ്വാഴ്ചയാണ് രേഖപ്പെടുത്തിയത്. കേസിൽ പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
മെയ് 29നാണ് പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരുക്കുമ്പോഴായിരുന്നു ക്രൂരത. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ശാന്തൻപാറ പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ സഹായം നൽകി.
















Comments