ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു പെൺകുട്ടിയെ ആൾമാറാട്ടം നടത്തി പ്രണയിച്ച ശേഷം വർഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. ബറേലി സ്വദേശിനിയായ 21 കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ ബറേലി സ്വദേശിയായ വസീം അൻസാരിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഇയാൾ പീഡിപ്പിച്ച് വരികയാണെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. 17 വയസ്സുള്ളപ്പോഴാണ് പെൺകുട്ടി വസീമുമായി പരിചയത്തിലായത്. പെൺകുട്ടിയുടെ മൊബൈലിലേക്ക് ഒരു ദിവസം വസീം ഫോൺ ചെയ്തിരുന്നു. റോംഗ് നമ്പർ ആണെന്ന് പറഞ്ഞ് പെൺകുട്ടി ഫോൺ വച്ചെങ്കിലും വസീം ഫോൺ ചെയ്യുന്നത് തുടരുകയായിരുന്നു. രവി ശർമ്മ എന്നാണ് വസീം പെൺകുട്ടിയെ പരിചയപ്പെടുത്തിയത്. പിന്നീട് ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് വലയിൽ വീഴ്‌ത്തുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഫേസ്ബുക്കിലൂടെ വസീം മുസ്ലീമാണെന്ന് കുട്ടി തിരിച്ചറിയുകയായിരുന്നു. തുടർന്ന് ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. എന്നാൽ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത് തുടരുകയായിരുന്നു. പീഡനം സഹിക്കവയ്യാതായതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
















Comments