ഇസ്ലാമാബാദ്: സൂപ്പർമാർക്കറ്റിൽ പടർന്ന തീ അണയ്‌ക്കാൻ കൂട്ടത്തോടെ പ്രാർത്ഥന നടത്തി പ്രദേശവാസികൾ. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. തീ അണയ്‌ക്കാനുള്ള ശ്രമത്തിനിടെ റോഡിൽ പ്രാർത്ഥന നടത്തുന്ന ഇവരുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ജയെ്ൽ ചൗരിൻഗീയിലെ ബഹുനില കെട്ടിടത്തിലാണ് തീ പിടിത്തം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. തുടർന്ന് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം ആരംഭിച്ചു. ഇതിനിടെയാണ് പ്രദേശവാസികൾ ചേർന്ന് റോഡിൽ പ്രാർത്ഥന നടത്തിയത്. സംഭവ സമയം സ്ഥലത്തുണ്ടായിരുന്നയാൾ ഇത് പകർത്തി സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു. നിമിഷ നേരങ്ങൾകൊണ്ടാണ് ഈ വീഡിയോ വൈറൽ ആയത്.
വീഡിയോയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക വിമർശനവും പരിഹാസവുമാണ് ഉയരുന്നത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കേണ്ടതിന് പകരം പ്രാർത്ഥന നടത്തിയിട്ട് എന്ത് കാര്യം എന്നാണ് ആളുകൾ ചോദിക്കുന്നത്. അപകട സമയത്ത് വേണ്ടത് ചെയ്യാതെ പ്രാർത്ഥിക്കുന്നവരെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.
In Karachi yesterday, a supermarket near Jail Chowrangi, was on fire.
An experiment was carried out to extinguish fire by group Azan.
It didn't work. pic.twitter.com/J48mohsrIR
— Imtiaz Mahmood (@ImtiazMadmood) June 3, 2022
Comments