സിനിമയിൽ വേർതിരിവിന്റെ ആവശ്യം ഇല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തെന്നിന്ത്യന്‍ സിനിമ, ഉത്തരേന്ത്യന്‍ സിനിമ എന്നിങ്ങനെയുള്ള വേർതിരിവ് പാടില്ല എന്നും, എല്ലാവരും ഒരൊറ്റ സിനിമ മേഖലയുടെ ഭാഗമാണെന്നും അക്ഷയ് കുമാർ പറഞ്ഞു. തന്റെ പുതിയ സിനിമയായ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രത്തിന്റെ ഭാഗമായ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്റെ പ്രതികരണം.
ബോക്‌സ് ഓഫീസില്‍ സൗത്ത് ഇന്ത്യന്‍ സിനിമകള്‍ നോര്‍ത്ത് ഇന്ത്യന്‍ സിനിമയേക്കാള്‍ വിജയം കൊയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താരം പ്രതികരിച്ചത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അവസ്ഥ ദയവ് ചെയ്ത് രാജ്യത്ത് കൊണ്ടുവരരുതെന്നും എല്ലാവും ഒന്നാണെന്നും തെന്നിന്ത്യൻ, ഉത്തേരേന്ത്യൻ എന്ന വേർതിരിവ് ഇവിടെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും ഒരു സിനിമ മേഖലയാണ്. സിനിമ മേഖലയില്‍ നിന്നുമുള്ള എല്ലാ താരങ്ങളും ഒരുമിച്ച് പ്രേക്ഷകര്‍ക്ക് വേണ്ടി സിനിമകള്‍ ചെയ്യേണ്ട സമയമാണിതെന്നും അക്ഷയ് കുമാർ പറഞ്ഞു. അല്ലു അര്‍ജുന്‍ തനിക്കൊപ്പം സിനിമ ചെയ്യണം. അതുപോലെ തന്നെ ഞാന്‍ മറ്റൊരു തെന്നിന്ത്യന്‍ താരത്തിനൊപ്പം സിനിമ ചെയ്യും. മുന്നോട്ടുള്ള യാത്രയുടെ വഴി ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതത്തിന് വേണ്ടി അവസാനം വരേയും പോരാടിയ ധീര ദേശാഭിമാനി പൃഥ്വിരാജ് ചൗഹാന്റെ കഥ പറയുന്ന ‘സാമ്രാട്ട് പൃഥ്വിരാജ്’ ജൂണ്‍ 3നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് സിനിമയുടെ സംവിധായകന്‍. മുൻ ലോക സുന്ദരി മാനുഷി ഛില്ലാറാണ് ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായിക. ഇവർക്കൊപ്പം സഞ്ജയ് ദത്ത്, സോനു സൂദ് എന്നിങ്ങനെ വലിയ ഒരു താരനിര ചിത്രത്തിലുണ്ട്.
Comments