ലക്‌നൗ : മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ മുസ്ലീം പ്രാദേശിക നേതാവ് ഹയാത്ത് സഫർ ഹഷ്മിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകൾ കണ്ടെടുത്തു.
മുഹമ്മദ് നബിയെ ബിജെപി വക്താവ് നുപുർ ശർമ്മ നിന്ദിച്ചുവെന്ന് ആരോപിച്ച് കലാപാഹ്വാനം നടത്തിയത് ഇയാളാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കാലപത്തിന് ശ്രമിച്ചുകൊണ്ട് നഗരത്തിലെ കടകൾ നിർബന്ധിച്ച് അടപ്പിക്കുകയും ആളുകളെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
വീട്ടിൽ നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഹഷ്മിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി പോലീസ് കമ്മീഷണർ അറിയിച്ചു. ഇതുവരെയുള്ള അറസ്റ്റുകൾ എല്ലാം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കലാപം സൃഷ്ടിക്കാൻ ശ്രമിച്ച 36 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നും പിടിച്ചെടുത്ത ഫോണിൽ നിന്നുളള വിവരങ്ങൾ അന്വേഷിച്ചുവരികയാണ്. രണ്ടോ മുന്നോ ദിവസത്തിനുള്ള കേസിൽ പങ്കുള്ള എല്ലാ പ്രതികളെയും പിടികൂടുമെന്ന് കാൺപൂർ പോലീസ് കമ്മീഷണർ ഉറപ്പ് നൽകിയിട്ടുണ്ട്.
















Comments