ചരിത്രത്തിന്റെ ഭാ​ഗമായ ഔഡി 100 സെഡാൻ; തന്റെ ഇതിഹാസ കാർ പുതുക്കി പണിത് രവി ശാസ്ത്രി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Vehicle

ചരിത്രത്തിന്റെ ഭാ​ഗമായ ഔഡി 100 സെഡാൻ; തന്റെ ഇതിഹാസ കാർ പുതുക്കി പണിത് രവി ശാസ്ത്രി

Janam Web Desk by Janam Web Desk
Jun 5, 2022, 05:25 pm IST
FacebookTwitterWhatsAppTelegram

തന്റെ പഴയ കാർ ആരും കൊതിക്കുന്ന തരത്തിൽ പുതുക്കിപണിത് പുറത്തിറക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ രവി ശാസ്ത്രി. 1983-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് വിജയിച്ച് 2 വർഷത്തിന് ശേഷം1985 ലെ ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൻ ആൻഡ് ഹെഡ്‌ജസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പ്ലെയർ ഓഫ് ദി സീരീസായി രവി ശാസ്ത്രി നാട്ടിലേയ്‌ക്ക് മടങ്ങിയെത്തിയപ്പോൾ സമ്മാനമായി ലഭിച്ച ഔഡി 100 സെഡാൻ എന്ന മോഡൽ കാറും ഒപ്പമുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം തന്റെ ആ കാർ പുതുക്കി പണിത് പുറത്തിറക്കിയിരിക്കുകയാണ് രവി ശാസ്ത്രി.

രവി ശാസ്ത്രിക്ക് വേണ്ടി കാർ പുതുക്കി പണിത് മനോഹരമാക്കിയത് റെയ്മണ്ട് ​ഗ്രൂപ്പിന്റെ ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായ ​ഗൗതം സിം​ഘാനയുടെ കീഴിലുള്ള സൂപ്പർ കാർ ക്ലബ് ​ഗാരേജാണ്. തന്റെ കാർ പുതുക്കി പണിയാനായി രവി ശാസ്ത്രി വർഷങ്ങളോളം അലഞ്ഞു. പല ഷോറുമുകളിലും പോയി. എന്നാൽ ആ മോഡലിന്റെ പാ‍‍ർട്ട്സുകൾ ഒന്നും തന്നെ ലഭിക്കാത്തത് രവി ശാസ്ത്രിയെ നിരാശനാക്കി. അവസാനമാണ് രവി ശാസ്ത്രി കാറുമായി എസ് സി സി ജി ​ഗ്രൂപ്പിനെ സമീപിക്കുന്നത്. കാർ ഏറ്റെടുത്ത എസ് സി സി ജി ​ഗ്രൂപ്പിന് രവി ശാസ്ത്രിയുടെ ആ​ഗ്രഹം സഫലമാക്കാൻ ഒരു വർഷത്തോളം സമയമെടുത്തു. അവസാനം, കഴിഞ്ഞ ദിവസം നടന്ന ച‍ടങ്ങിൽ വച്ച് കാറിന്റെ താക്കോൽ എസ് സി സി ജി ​ഗ്രൂപ്പ് രവി ശാസ്ത്രിക്ക് കൈമാറി.

കടൽ കടന്ന് ഇന്ത്യയിലേക്ക് എത്തുന്ന ആദ്യത്തെ ഔഡികളുെടെ നിരയിൽപ്പെട്ട ഒന്നാണ് ഔഡി 100 സെഡാൻ എന്ന മോഡൽ. കാറിന് ആവശ്യമായ ഭാ​ഗങ്ങൾ കണ്ടെത്താൻ വളരെയധികം സമയമെടുത്തു. പഴയ അതേ നിറത്തിൽ തന്നെ ഇറക്കിയ കാറിന്റെ അകവശവും പഴയതുപോലെ തന്നെയാണ് പുനർനിർമ്മിച്ചിരിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് ട്രോഫി ഉയർത്താൻ ഇന്ത്യ ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ചതിന്റെ ഓർമയ്‌ക്കായാണ് അദ്ദേഹം ഇന്നും ഈ ആഢംബര സെഡാനെ കൊണ്ടുനടക്കുന്നത്. 37 വർഷം മുമ്പ് തനിക്ക് സമ്മാനമായി ലഭിച്ച മോഡലിന്റെ അതേ ഗാംഭീര്യത്തോടെയാണ് വാഹനം തിരികെ ലഭിച്ചതെന്നും, താക്കോൽ കൈമാറിയപ്പോൽ വർഷങ്ങൾ പിറകിലേയ്‌ക്ക് യാത്ര ചെയ്തുവെന്നും വികാര നിർഭരനായി രവി ശാസ്ത്രി പറഞ്ഞു.

 

 

Tags: #carRavi Shastri
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

SUV കളിലെ രാജാവാകാൻ കിയ സിറോസ് കേരളത്തിലും; ആറ് എയർബാഗുകൾ, ഡ്യുവൽ പാനൽ പനോരമിക് സൺറൂഫ്, പിൻസീറ്റുകൾ സ്ലൈഡ് ചെയ്യാം; സവിശേഷതകൾ ഏറെ

Latest News

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

ഒടുവിൽ ഇന്ത്യയിലുമെത്തി; ടെസ്ലയുടെ ആദ്യഷോറും മുംബൈയിൽ തുറന്നു, വില കേട്ട് ഞെട്ടി കാർപ്രേമികൾ

പഹൽഗാം, 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies