കൊല്ലം: ചവറയിൽ പോലീസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചവറ വട്ടത്തറ പുത്തേഴത്ത് വീട്ടിൽ സാബുവാണ് (37) മരിച്ചത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്നു സാബു. വീട്ടിൽ വെച്ച് ഷോക്കേറ്റ സാബുവിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നാളുകൾക്ക് മുമ്പ് പാലക്കാട് രണ്ട് പോലീസുകാർ വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. കാട്ടുപന്നിയെ പിടിക്കാൻ വീട്ടിൽ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്നാണ് പോലീസുകാർക്ക് ഷോക്കേറ്റത്. സംഭവത്തിൽ വീട്ടുടമ അറസ്റ്റിലായിരുന്നു. മുട്ടികുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയനിലെ പോലീസുകാരായ അശോക് കുമാർ (35), മോഹൻദാസ് (36) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.
Comments