തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കൊറോണ സ്ഥീരികരിച്ചു. മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധ കണ്ടെത്തിയതോടെ മുൻകൂട്ടി നിശ്ചയിച്ച മന്ത്രിയുടെ പരിപാടികൾ മാറ്റിവെച്ചു.
സംസ്ഥാനത്ത് കൊറോണ കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. കൂടാതെ പത്തനംതിട്ട കളക്ടർ ദിവ്യ എസ്. അയ്യർക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് 11 ശതമാനത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ നിരക്ക്. ദിവസവും 1500-ഓളം രോഗികളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികളുള്ളത്. രാജ്യത്തെ പ്രതിദിന രോഗികൾ നാലായിരത്തിന് മുകളിലാണ്.
















Comments