ഡെറാഡൂൺ:ഇന്ത്യൻ സൈന്യത്തിന്റെ കരുത്തും ദൃഢനിശ്ചയവും നിത്യാഭ്യാസവും ഒരി ക്കൽ കൂടി ചരിത്രത്തിൽ ഇടം നേടുന്നു. ഹിമാലയത്തിലെ ഇരുപത്തിരണ്ടായിരം അടിക്കു മേൽ ഉയരമുള്ള മലനിരകളിൽ രക്ഷകരായി നിൽക്കുന്ന സൈനികരാണ് യോഗാഭ്യാസം നടത്തിയത്. ഐടിബിപി ഒരു മാസമായി നടത്തുന്ന യോഗാഭ്യാസ പ്രകടനങ്ങൾ ട്വിറ്ററിലൂടെ വൈറലാവുകയാണ്.
ഹിമാലയൻ മലനിരകളിൽ സൈനികർ നടത്തുന്ന യോഗ്യാഭ്യാസ പ്രകടനമാണ് ശ്രദ്ധ നേടുന്നത്. എട്ടാമത് അന്താരാഷ്ട്ര യോഗാദിനത്തിന് മുന്നോടിയായാണ് ഐടിബിപി സൈനികർ സൂര്യനമസ്കാരവും യോഗാഭ്യാസങ്ങളും തുടർച്ചയായി പരിശീലിക്കുന്നത്. ഒരാൾപൊക്കത്തിൽ മഞ്ഞുവീണ് ഉറഞ്ഞു കിടക്കുന്ന മലനിരകളിലാണ് സൈനികർ നിരനിരയായി പരിശീലനം തുടരുന്നത്.
മനുഷ്യസമൂഹത്തിനായി യോഗ എന്ന ആപ്തവാക്യവുമായിട്ടാണ് 22,850 അടി ഉയരത്തിലുള്ള മലനിരകളിൽ സൈനികർ ഒത്തുകൂടിയത്. 21-ാം തീയതി നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി എല്ലാ സൈനികരും പരിശീലനം പൂർത്തിയാക്കുമെന്നും ഐടിബിപി അറിയിച്ചു. യോഗാഭ്യാസം ഒരു പ്രത്യേക ദിനത്തിനുള്ളതല്ല. മറിച്ച് നിത്യേന ഒരു വ്യക്തി ചെയ്യേണ്ടതാണെന്നും എത്ര ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും ആർക്കും യോഗ അഭ്യ സിക്കാമെന്നുമാണ് തങ്ങൾ തെളിയിക്കുന്നതെന്നും സൈനികർ അറിയിച്ചു.
Comments