ചെന്നൈ: രാഷ്ട്രഭാഷയ്ക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ഡിഎംകെ എം. പി, ടി കെ എസ് ഇളങ്കോവൻ. ഹിന്ദി അവികസിത സംസ്ഥാനങ്ങളുടെ ഭാഷയാണെന്നായിരുന്നു ഇളങ്കോവന്റെ പരാമർശം. ഹിന്ദി ശൂദ്രരുടെ ഭാഷയാണെന്ന അപകടകരവും ജാതീയവുമായ പരാമർശവും ഇളങ്കോവൻ നടത്തി.
ബിഹാർ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഇളങ്കോവന്റെ പ്രസ്താവന. പശ്ചിമ ബംഗാൾ, ഒഡിഷ, തെലങ്കാന, തമിഴ്നാട്, കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ വികസിത സംസ്ഥാനങ്ങളാണെന്നും ഇവിടങ്ങളിൽ ഹിന്ദി അല്ല മാതൃഭാഷയെന്നും ഇളങ്കോവൻ പറഞ്ഞു.
ഇളങ്കോവന്റെ പ്രസ്താവന വൻ വിവാദമായിരിക്കുകയാണ്. ഇംഗ്ലീഷിന് പകരം ഉപയോഗിക്കാവുന്ന ഭാഷ എന്ന തരത്തിൽ ഹിന്ദിക്ക് പൊതുസ്വീകാര്യത ലഭ്യമാക്കേണ്ടതാണെന്ന് നേരത്തേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു.
Comments