മാലേ: പ്രവാചക നിന്ദയെന്ന വ്യാജപ്രചാരണത്തിൽ ഇസ്ലാമിക രാജ്യങ്ങൾക്കൊപ്പം നിൽ ക്കാതെ വീണ്ടും മാലിദ്വീപ്. മുൻപ് ജമ്മുകശ്മീർ വിഷയത്തിൽ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയുടെ നയങ്ങൾക്കൊപ്പം നിൽക്കാത്ത മാലിദ്വീപ് പ്രവാചക വിഷയത്തിലും ഇന്ത്യയെ പിന്തുണയ്‌ക്കുകയാണ്. ഇന്നലെ മാലിദ്വീപ് പാർലമെന്റിൽ ഇന്ത്യയിലെ പ്രവാചക നിന്ദാ വിവാദത്തിൽ പ്രതിഷേധിക്കുന്ന പ്രമേയം അവതരിപ്പിക്കുകയും വോട്ടിനിട്ട് തള്ളുക യുമായിരുന്നു. ചില അംഗങ്ങൾ നടത്തിയ ശ്രമമാണ് ഭരണകൂടം തള്ളിയത്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ ഔദ്യോഗിക അംഗങ്ങൾ ഇസ്ലാമിക വിശ്വാസത്തിനെതിരെ നടത്തിയ പരാമർശം പരക്കെ വിമർശിക്കപ്പെടണമെന്ന ആവശ്യത്തെയാണ് പാർലമെന്റ് വോട്ടിനിട്ട് തള്ളിയത്.
മാലിദ്വീപ് പാർലമെന്റിലെ പ്രതിപക്ഷ അംഗവും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രതിരോധ മന്ത്രിയുമായിരുന്ന ആദം ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്. 43 അംഗങ്ങളിൽ 33 പേരും എതിർത്ത് വോട്ട് ചെയ്തപ്പോൾ 10പേർ അനുകൂലിച്ചു. സൗദി അറേബ്യ, ബഹ്‌റിൻ എന്നീ രാജ്യങ്ങളും ഗൾഫ് കോർപ്പറേഷൻ കൗൺസിലെന്ന ജിസിസി രാജ്യങ്ങളും ഓർഗനൈ സേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ എന്നിവരാണ് പ്രവാചക നിന്ദ എന്ന വിഷയം ഏറ്റെടുത്ത് ഇന്ത്യയെ വിമർശിച്ച് രംഗത്തുവന്നത്.
ആഗോളതലത്തിൽ അറബ് രാജ്യങ്ങൾ ഇന്ത്യക്കെതിരെ നടത്തിയ പരാമർശങ്ങളും ചില രാജ്യങ്ങളിലെ മതമൗലികവാദ വിഭാഗങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ നടത്തിയ ആഹ്വാനവും പല തരത്തിലാണ് പ്രതിഫലിക്കുന്നത്. ഇന്ത്യൻ വിദേശകാര്യവകുപ്പ് മതപരമായ കാര്യത്തിലെ ഇന്ത്യയുടെ വിശാലതയും പ്രതിബദ്ധതയും ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയതോടെ പല രാജ്യങ്ങളും പ്രതികരണം മയപ്പെടുത്തി യിട്ടുമുണ്ട്.
Comments