ലഖ്നൗ: സമാജ് വാദി പാർട്ടി നേതാക്കളുടെ ഹിന്ദുവിരുദ്ധ പരാമർശങ്ങൾ തുടരുന്നു. ഭഗവാൻ ശിവനെയും ശിവലിംഗത്തെയും അപമാനിക്കുന്ന പരാമർശവുമായി ഏറ്റവും പുതിയതായി രംഗത്തെത്തിയിരിക്കുന്നത് സമാജ് വാദി പാർട്ടി നേതാവ് ലാൽ ബിഹാരി യാദവാണ്. ‘എനിക്ക് മനസ്സിലാകുന്നില്ല.. ശിവൻ കല്ലോ അതോ മനുഷ്യനോ..?‘ , ഇതായിരുന്നു യാദവിന്റെ പരാമർശം.
ഗ്യാൻവാപി വിഷയത്തിലായിരുന്നു യാദവിന്റെ പരാമർശം. യാദവിന്റെ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസും ജനതാദൾ യുണൈറ്റഡും പരാമർശത്തെ അപലപിച്ചു. എന്നാൽ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണ് എന്നാണ് ലാൽ ബിഹാരി യാദവ് പറയുന്നത്. ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെത്തിയ കല്ല് ശിവലിംഗമാകുന്നത് എങ്ങനെയെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും യാദവ് ആവർത്തിക്കുന്നു.
അതേസമയം യാദവിന്റെ പരാമർശത്തോട് സമാജ് വാദി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments