ന്യൂഡൽഹി: നൂപുർ ശർമ്മയുടെ പരാമർശം പ്രവാചക നിന്ദയാക്കി ചിത്രീകരിച്ചതിന് പിന്നിൽ പാകിസ്താൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ പാകിസ്താനിലെ ചില ഇന്ത്യവിരുദ്ധ ശക്തികൾ നടത്തിയ നീക്കങ്ങളാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ഇതിനുള്ള തെളിവുകൾ ദേശീയ മാദ്ധ്യമം പുറത്തുവിട്ടു.
നൂപുർ ശർമ്മയുടെ പരാമർശം മാദ്ധ്യമങ്ങൾ വഴി പുറത്തുവന്നതിന് പിന്നാലെ തന്നെ പാകിസ്താൻ സമൂഹമാദ്ധ്യമങ്ങളിൽ ഇത് വ്യാപകമായി പ്രചാരിക്കാൻ ആരംഭിച്ചിരുന്നു. സംഭവത്തിൽ സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾ കേന്ദ്രീകരിച്ച് ചർച്ചകളും തകൃതിയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വനിതാ നേതാവിനെതിരെ സംഘടിത ആക്രമണം ആരംഭിച്ചത്.
വ്യാജ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ വഴിയായിരുന്നു ഇവർ നൂപുർ ശർമ്മയ്‌ക്കും ഇന്ത്യയ്‌ക്കുമെതിരെ കുപ്രചാരണം നടത്തിയത്. പാകിസ്താനിലെ മാദ്ധ്യമങ്ങളും രാഷ്‌ട്രീയ പ്രവർത്തകരും ഇത് ഏറ്റെടുത്തു. അറബ് രാജ്യങ്ങളിലുൾപ്പെടെയുള്ള ഇവരുടെ നെറ്റ്‌വർക്ക് ഇത് വലിയ വിവാദമാക്കുകയായിരുന്നു.
ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുന്നതിനിടെയായിരുന്നു നൂപുർ ശർമ്മ പ്രവാചകനെക്കുറിച്ച് പരാമർശിച്ചത്. ഇത് പിന്നീട് പ്രവാചക നിന്ദയെന്ന് ആരോപിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
















Comments