മലയാള സിനിമാ ചരിത്രത്തിൽ പുത്തൻ അദ്ധ്യായം എഴുതിച്ചേർത്ത പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡിന്റെ പോസ്റ്റർ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. പൃഥ്വിരാജ് കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്റർ, ചിത്രത്തിലെ പ്രധാന നടന്മാരിൽ ഒരാളായ ചെമ്പൻ വിനോദ് ജോസ് അൽപ്പനിമിഷം മുൻപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരാധകരിൽ നിന്നും മികച്ച പ്രതികരണമാണ് ചെമ്പന് ലഭിക്കുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. അജ്മൽ അമീർ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, വിനയ് ഫോർട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകൻ, സുധീഷ്, ഇടവേള ബാബു, ഷെബിൻ ബെൻസൺ, ജാഫർ ഇടുക്കി, തെസ്നി ഖാൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഗോൾഡിന്റെ രചനയും എഡിറ്റിംഗും സംവിധായകൻ തന്നെയാണ് നിർവ്വഹിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 ഓഗസ്റ്റ് 19ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Posted by Chemban Vinod Jose on Tuesday, June 7, 2022
Comments