ജാർഖണ്ഡ് : ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന് 6000 രൂപ പിഴ ചുമത്തി കോടതി.ജാർഖണ്ഡിലെ പലാമു ജില്ലയിലെ കോടതിയാണ് പിഴ ചുമത്തിയത്. 2009ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി.
ജഡ്ജി സതീഷ് കുമാർ മുണ്ടയുടെ മുമ്പാകെയാണ് അദ്ദേഹം ഹാജരായത്.ഒപ്പം താൻ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് സമ്മതിക്കുകയും അംഗീകരിക്കുകയും ചെയ്തു.തുടർന്ന് പിഴതുക കെട്ടിവെക്കുകയും വിഷയം ഒത്തുതീർപ്പാക്കുകയുമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ മേദിനിനഗറിലെ ഹെലിപാഡിന് പകരം പൈലറ്റിന്റെ പിഴവുമൂലം അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഗർവായിലെ നെൽവയലിൽ പതിക്കുകയായിരുന്നു.
കേസ് ആദ്യം റാഞ്ചിയിലേക്കും പിന്നീട് മേദിനനഗറിലേക്കും മാറ്റുകയാണ് ഉണ്ടായത്. കോടതിയുടെ മുന്നിൽ തടിച്ച് കൂടിയ അനുയായികൾ വിധിയെ സ്വാഗതം ചെയ്തു .കോടതി നടപടികൾക്ക് ശേഷം അദ്ദേഹം പാട്‌നയിലേക്ക് യാത്രതിരിക്കും എന്ന് അനുയായികൾ വ്യക്തമാക്കി. കോടതിയിൽ ഹാജരാകുന്നതിനായി പ്രസാദ് തിങ്കളാഴ്ചയാണ് പലാമു ജില്ലാ ആസ്ഥാനമായ മേദിനനഗറിൽ എത്തിയത്.
കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് പോലീസ് ഒരുക്കിയിരുന്നത്.പ്രദേശത്തെ ഗതാഗതം നിയന്ത്രിച്ചു. സർക്യൂട്ട് ഹൗസിൽ താമസിക്കവെ അദ്ദേഹത്തിന്റെ മുറിയിലെ ഫാനിന് തീപിടിച്ചു.സഹായികൾ വേഗത്തിൽ തീ അണച്ചതിനാൽ അപകടം ഒഴിവായി.
















Comments