ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു ദൈവത്തെ അധിക്ഷേപിച്ച സമാജ്വാദി പാർട്ടി നേതാവിനെതിരെ കേസ് എടുത്ത് പോലീസ്. സമാജ്വാദി പാർട്ടി മുതിർന്ന നേതാവും എംഎൽസിയുമായ ലാൽ ബിഹാരി യാദവ് ആണ് ദൈവത്തെ അപമാനിച്ചത്. സംഭവത്തിൽ കാന്ദ് പോലീസാണ് നടപടി സ്വീകരിച്ചത്.
ശിവഭഗവാനെയാണ് ഇയാൾ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. ജ്ഞാൻവാപി മസ്ജിദിൽ നിന്നും ശിവലിംഗം ലഭിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു അധിക്ഷേപിച്ചുകൊണ്ടുള്ള പ്രതികരണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ബജ്രംഗ്ദൾ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 153 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
Comments