കോഴിക്കോട് : കഥാകൃത്ത് വി ആർ സുധീഷിനെതിരെ കേസ്.സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.കോഴിക്കോട് വനിതാ പോലീസാണ് എംഎ ഷഹനാസ് നൽകിയ പരാതിയിൽ കേസെടുത്തത്.മാക്ബത്ത് പബ്ലിക്കേഷൻസ് മാനേജിങ് ഡയറക്ടറാണ് ഷഹനാസ്.
ഒലിവ് പബ്ലിക്കേഷനിൽ ജോലി ചെയ്യവെ ഒരു അഭിമുഖത്തിനായി വി ആർ സുധീഷിനെ കണ്ടിരുന്നു.അന്ന് തങ്ങൾ എടുത്ത ഫോട്ടോ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചു എന്നാണ് ഷഹനാസ് നൽകിയ പരാതിയിൽ പറയുന്നത്.
തന്നെ ഭീഷണിപ്പെടുത്തുകയും ഉണ്ടായി. തുടർന്നാണ് ഡിസിപി ഓഫീസിലെത്തി പതാതി നൽകിയതെന്ന് ഇവർ വ്യക്തമാക്കുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് ഷഹനാസിന്റെ മൊഴി രേഖപ്പെടുത്തിട്ടുണ്ട്.
Comments