ബെംഗളൂരു: ചാനൽ ചർച്ചയിലെ പരാമർശത്തെ തുടർന്ന് നുപൂർ ശർമയുടെ പ്രതിമ തൂക്കിലേറ്റി മതതീവ്രവാദികൾ. സംഭവത്തിന് പിന്നാലെ പോലീസെത്തി പ്രതിമ അഴിച്ചുമാറ്റി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം.
എല്ലാ മസ്ജിദ് സംഘടനകളും ഇമാമുമാരും നൂപുർ ശർമ്മയ്‌ക്കെതിരെ തെരുവിൽ ഇറങ്ങണമെന്നും ശക്തമായി പ്രതിഷേധിക്കണമെന്നും ബംഗാളിലെ ഇമാം സംഘടനയും ആവശ്യപ്പെട്ടു. നൂപുർ ശർമ്മയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
പ്രവാചക നിന്ദ ആരോപിച്ച് ജമ്മുകശ്മീരിലും കലാപാഹ്വാനം നടന്നു. തുടർന്ന് ബദേർവ ഉൾപ്പെടെയുള്ള കശ്മീർ മേഖലകളിൽ അതീവ ജാഗ്രതയാണ് പോലീസ് ഏർപ്പടുത്തിയിട്ടുള്ളത്. നുപൂർ ശർമയുടെ തലവെട്ടണമെന്ന് കശ്മീരിലെ ഒരു മതപുരോഹിതൻ ആഹ്വാനം ചെയ്യുകയും ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Comments