പാലക്കാട്: ഷാജ് കിരണിനെ നേരത്തെ അറിയാമായിരുന്നുവെന്ന് ആവർത്തിച്ച് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായി തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചുവെന്ന് സ്വപ്‌ന ആവർത്തിച്ചു.
ഷാജ് കിരണിനെ വർഷങ്ങൾക്ക് മുൻപ് ശിവശങ്കർ പരിചയപ്പെടുത്തിയതാണ്. ശിവശങ്കറുടെ അശ്വത്ഥാമാവ് ഒരു ആന എന്ന പുസ്തകം ഇറങ്ങിയതിന് പിന്നാലെ തന്റെ നമ്പർ എടുത്ത് വിളിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് ബന്ധം പുന:സ്ഥാപിച്ചതെന്നും സ്വപ്‌ന പറഞ്ഞു.
നിങ്ങളെ വീണ്ടും തടവറയിലിട്ട് പൂട്ടും, നിങ്ങൾക്ക് നിങ്ങളെ മകനെ നഷ്ടപ്പെടും, കളിച്ചത് ആരോടെന്ന് അറിയാമോ എന്നും ഷാജ് കിരൺ ചോദിച്ചു.മകളുടെ പേര് പറഞ്ഞാൽ അദ്ദേഹം( മുഖ്യമന്ത്രി) സഹിക്കില്ലെന്ന് ഷാജ് കിരൺ പറഞ്ഞു. അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ഷാജിന്റെ ഭീഷണിയുണ്ടെന്നും ,അങ്ങനെ പുറത്തുവിട്ടാൽ മാദ്ധ്യമങ്ങളും ജനങ്ങളും നിജസ്ഥിതി തിരക്കണമെന്നും സ്വപ്‌ന പറഞ്ഞു. സാങ്കേതിക തകരാറുകൾ മൂലം ശബ്ദസന്ദേശം പുറത്തുവിടുന്നതിന് അല്പസമയം തടസ്സം നേരിട്ടിരുന്നു.
















Comments