മനുഷ്യർ ഒന്നും ചെയ്യാതെ മെഷീൻ മാത്രം പ്രവർത്തിപ്പിക്കുന്ന ഈ ലോകത്ത് ഇനി റോബോട്ടുകളാകും ഭാവിയിലെ തൊഴിലാളികൾ. എന്നാൽ അവയ്‌ക്ക് മനുഷ്യന് സമാനമായ രൂപവും ഭാവവുമെല്ലാം നൽകിയാലോ. ടോക്കിയോ സർവ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുന്നത്.
റോബോട്ടിക്സും ടിഷ്യു കൾച്ചറിംഗും ഒന്നിച്ച് കൊണ്ടുവരുന്ന ആദ്യ സംഭവമാണിത്. റോബോട്ടിന്റെ വിരലിൽ ജീവനുള്ള കോശങ്ങളും അതിന് മുകളിൽ അനുയോജ്യമായ രൂപീകരണത്തിനും ശക്തി നൽകുന്നതിനും വേണ്ടി വളർത്തുന്ന ജൈവവസ്തുക്കളും ഉണ്ടാകും. ഈ ചർമ്മത്തിന് സ്വയം സുഖപ്പെടുത്താൻ കഴിയുമെന്നും ടച്ച് കൺട്രോൾഡ് അല്ലെങ്കിൽ സെൻസിറ്റീവായ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗിക്കാമെന്നും ടീം അവകാശപ്പെടുന്നു.
ടിഷ്യു-എൻജിനീയർ ചെയ്ത ചർമ്മം കൊണ്ട് ഉണ്ടാക്കിയ റോബോട്ടുകളെ സൃഷ്ടിക്കുന്നതിനുള്ള ഒരു ബയോഹൈബ്രിഡ് വിദ്യയാണ് മാറ്റർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചർമ്മം മനുഷ്യനെപ്പോലെയാകുന്നു എന്ന് മാത്രമല്ല സ്വയം രോഗശാന്തി നേടാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. പരമ്പരാഗത റോബോട്ടിക്‌സിൽ നിന്ന് ബയോഹൈബ്രിഡ് റോബോട്ടിക്‌സിന്റെ പുതിയ സ്‌കീമിലേക്കുള്ള ഒരു മാതൃകാ മാറ്റത്തിന്റെ സാധ്യതകൾ ഇത് കാണിക്കുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.
നേരത്തെ ഗവേഷകർ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും, മയക്കുമരുന്നുകളുടെയും ഗവേഷണത്തിനും പരിശോധനയ്‌ക്കും വേണ്ടി ത്രീ ഡയമെൻഷണൽ മോഡലുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ ഇത് ആദ്യമായാണ് ഒരു റോബോട്ടിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത്. ഹൈഡ്രോജൽ എന്നറിയപ്പെടുന്ന കനംകുറഞ്ഞ കൊളാജൻ മാട്രിക്‌സിൽ നിന്നാണ് സിന്തറ്റിക് ചർമ്മം നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളിൽ ഫൈബ്രോബ്ലാസ്റ്റ്, കെരാറ്റിനോസൈറ്റ് എന്ന് വിളിക്കപ്പെടുന്ന നിരവധി തരം ജീവനുള്ള ചർമ്മകോശങ്ങളും വളരുന്നുണ്ട്.
















Comments