റാഞ്ചി: ഝാർഖണ്ഡിൽ പ്രവാചകനിന്ദയുടെ പേരിൽ ക്ഷേത്രത്തിന് നേരെ മതമൗലികവാദികളുടെ ആക്രമണം. ക്ഷേത്രത്തിന് നേരെ മതമൗലികവാദികൾ പെട്രോൾ ബോംബ് എറിഞ്ഞു. റാഞ്ചിയിലെ സൂര്യമന്ദിർ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
നൂപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന പേരിൽ റാഞ്ചിയിൽ മതമൗലികവാദികൾ വ്യാപക ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രവും ആക്രമിക്കപ്പെട്ടത്. സംഭവ സമയം പൂജാരിയും കുടുംബവും ക്ഷേത്രത്തിനോട് സമീപമുള്ള വീട്ടിൽ ഉറങ്ങുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ക്ഷേത്രം ആക്രമിച്ച് പൂജാരിയെയും കുടുംബത്തെയും കൊലപ്പെടുത്തുകയായിരുന്നു മതമൗലികവാദികളുടെ ഉദ്ദേശ്യം എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
















Comments